Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-11-2021)

November 3, 2021
Google News 3 minutes Read
nov 3 top news

മന്ത്രവാദത്തെ തുടർന്നുള്ള മരണങ്ങൾ : ഇമാം ഉവൈസ് അറസ്റ്റിൽ | 24 ബിഗ് ഇംപാക്ട് ( nov 3 top news )

കണ്ണൂരിലെ മന്ത്രവാദത്തെ തുടർന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് അറസ്റ്റിൽ. ഇമാമിനെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അച്ഛൻ അബ്ദുൽ സത്താറും അറസ്റ്റിലായി. ( kannur spiritual healing imam arrested )

അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രന്‍ തുടരട്ടെയെന്ന് ബിജെപി കേന്ദ്രനേതൃത്വം; ഇടഞ്ഞുനിന്ന് കൃഷ്ണദാസ് പക്ഷം

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തില്‍ കെ.സുരേന്ദ്രന്‍ തുടരട്ടെയെന്ന് കേന്ദ്രനേതൃത്വം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ് ആണ് ഇക്കാര്യം ഭാരവാഹി യോഗത്തില്‍ പ്രഖ്യാപിച്ചത്. മണ്ഡലങ്ങള്‍ വിഭജിക്കാനും സംഘടന കൂടുതല്‍ സക്രിയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ കെ .സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൃഷ്ണദാസ് പക്ഷം.

ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു; 5 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു. അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ; കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമോ ? ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും. ഇതിനായി ടെക്‌നിക്കൽ അഡ്വൈസറി യോഗം ഇന്ന് ചേരും.അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തി

മുല്ലപ്പെരിയാർ അണിക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്,മൂന്ന്,നാല് ഷട്ടറുകൾ 65 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളിൽ 5 എണ്ണം ഇന്നലെ അടച്ചിരുന്നു. ( mullaperiyar dam shutter opens again )

അന്താരാഷ്ട്ര സോളാർ പവർ ഗ്രിഡിനായി നിർദേശം മുന്നോട്ട് വച്ച് ഇന്ത്യ

അന്താരാഷ്ട്ര സോളാർ പവർ ഗ്രിഡിനായി നിർദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യൻ, ഒരോലോകം, ഒരു ഗ്രിഡ് യാഥാർത്ഥ്യമാക്കി ശുദ്ധ ഊർജ്ജം ലഭ്യമാക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. കോപ് കാലാവസ്ഥാ ഉച്ചകൊടിയിൽ ശുദ്ധ ഊർജ്ജം കണ്ടെത്തലും വിതരണം ചെയ്യലും എന്ന വിഷയത്തിലെ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സുപ്രധാന യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെയ്ക്ക് മടങ്ങി. ( India introduce solar grid plan )

Story Highlights : nov 3 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here