Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (6-11-2021)

November 6, 2021
Google News 1 minute Read
Todays Headlines (6-11-2021)

സ്വർണ്ണക്കടത്ത് കേസ്; സ്വപ്‍ന സുരേഷ് ജയിൽ മോചിതയായി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയായി സ്വപ്‍ന സുരേഷ് അട്ടകുളങ്ങര ജയിലിന് പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകൾ അധികൃതർക്ക് കൈമാറി. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്‍ന സുരേഷ് ജയിൽ മോചിതയായത്

ഇന്ധന നികുതി; തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ സുധാകരൻ

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം.

ദുരഭിമാന മര്‍ദനം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ്‌ ജോര്‍ജ്‌ കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.

എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ സമരം; ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി

സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. 

പണിമുടക്കില്‍ താളംതെറ്റി കെഎസ്ആര്‍ടിസി; ജില്ലകളില്‍ നാമമാത്ര സര്‍വീസുകള്‍ മാത്രം

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്ക് തുടരുന്നു. ഒരു വിഭാഗം ജീവനക്കാര്‍ ഹാജരായെങ്കിലും സര്‍വീസ് സാധാരണ നിലയിലേക്കെത്തിയില്ല. എഐടിയുസി, ടിഡിഎഫ് സംഘടനകളാണ് സമരരംഗത്ത് തുടരുന്നത്.

കോട്ടയം മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍; പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോട്ടയം ഇളങ്കാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടലില്‍ താത്ക്കാലിക പാലം തകര്‍ന്നു. ആളപായമില്ല. മേഖലയില്‍ നിന്ന് പത്ത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി

രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി നഗരം. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 533ല്‍ എത്തി. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു

ജോജു തർക്കത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്; കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്

Story Highlights : Todays Headlines (6-11-2021)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here