കൈയും കാലും അടിച്ചൊടിച്ചു; മധ്യവയസ്‌കന് സിപിഐഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
March 2, 2022
1 minute Read

ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദനമേറ്റത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ജോസഫിന്റെ കൈയും കാലും അടിച്ചൊടിച്ചു. ഗുരുതരമായി പരുക്കേറ്റ ജോസഫിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിപിഐഐഎം കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി.പി സുമേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതില്‍ പ്രകോപിതനായാണ് മര്‍ദ്ദിച്ചത്.
Read Also : സിപിഐഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശാ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു
Story Highlights: cpim, mo attack, idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement