ഇന്നത്തെ പ്രധാന വാർത്തകൾ ( 20-03-2022 )
പാറ ലോറിക്കാരിൽ നിന്ന് കമ്മിഷൻ; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിയുടെ അന്വേഷണം ( march 20 news round up )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ക്വാറികളിൽ നിന്ന് പാറ കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്ന് കമ്മിഷൻ വാങ്ങുന്നുണ്ടെന്ന പരാതിയിൽ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അനിൽ മടവൂരിനെതിരെ പാർട്ടിയുടെ അന്വേഷണം.
അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ ഇംപാക്ട്
ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കും. അഴിമതി ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് ശക്തമായ നടപടിയുണ്ടാകും. തദ്ദേശ വകുപ്പിലെ പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിയെ അറിയിക്കാമെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്നും എംവി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്; അനുമതിയുണ്ടെന്ന് സിപിഐഎം
സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്. സംഘാടകർക്ക് കന്റോൺമെന്റ് ബോർഡ് നോട്ടീസ്. ടെൻസെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റോറിയം നിർമ്മാണത്തിനാണ് വിലക്കേർപ്പെടുത്തിയത്.
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി പി. രാജീവ്
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. നിലവിലെ വീഴ്ച്ച സംബന്ധിച്ച് ഡി.എം.ആർ.സിയുടെ അന്വേഷണം നടക്കുകയാണ്. മറ്റൊരു ഏജൻസി പരിശോധന നടത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരിഗണിക്കും.
സെൽഫിയെടുത്തതിൽ ഖേദമില്ല; ന്യായീകരണവുമായി ജെബി മേത്തർ
നടൻ ദിലീപുമായി സെൽഫിയെടുത്തതിൽ ന്യായീകരണവുമായി കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. ദിലീപുമായി സെൽഫി എടുത്തതിൽ ഖേദമില്ലെന്നും അതിത്ര ചർച്ചയാക്കിമാറ്റേണ്ട കാര്യമില്ലെന്നുമാണ് ജെബി വിശദീകരിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്കാണ് ദീലീപെത്തിയത്. അന്ന് അവിടെയുണ്ടായിരുന്നതിനാൽ അപ്പോഴെടുത്ത ഒരു സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയും താൻ മുൻ നിരയിൽ നിന്നിട്ടുണ്ടെന്ന് ജെബി മേത്തർ വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത്; പത്മജ
രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ രംഗത്ത്. തന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന തോന്നിയ ആൾക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നതെന്നും അവർ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Story Highlights: march 20 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here