നാളെയല്ല, ഇന്നുതന്നെ; ഡയറ്റും വര്‍ക്കൗട്ടും തുടങ്ങുന്നതിനായി ഈ വിധത്തില്‍ പ്ലാന്‍ ചെയ്ത് നോക്കൂ

വണ്ണം കുറയ്ക്കണമെന്ന് മനസില്‍ ആഗ്രഹം തോന്നുന്നുണ്ടെങ്കിലും ഡയറ്റോ വര്‍ക്കൗട്ടോ തുടങ്ങാന്‍ മതിയായ ഇന്‍സ്പിരേഷന്‍ കിട്ടുന്നില്ലെന്നതാണ് പലരുടേയും പരാതി. ആവശ്യത്തിന് പ്ലാനിങ്ങില്ലാതെ ഡയറ്റ് തുടങ്ങുന്ന പലര്‍ക്കും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരാറുമുണ്ട്. ജീവിതരീതി ക്രമീകരിക്കുന്നതിനായി ശരിയായി പ്ലാന്‍ ചെയ്യാനും മനസിനെ പാകപ്പെടുത്തുന്നതിനുമായി ഇതാ ചില ടിപ്പുകള്‍… (Best Weight-Loss Motivation Tips)
ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കുക
സ്വയം ഒരു സര്‍വേ നടത്തുക എന്നത് ഡയറ്റ് പ്ലാനിംഗില്‍ വളരെ പ്രധാനപ്പെട്ടതാണ്. യഥാര്‍ഥത്തില്‍ എന്തിനാണ് ഞാന്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ആലോചിക്കുന്നതെന്നുള്‍പ്പെടെ സ്വയം ചോദിക്കുക. എന്റെ ഭക്ഷണരീതികള്‍ എത്രമാത്രം ആരോഗ്യമുള്ളതാണ്, എത്ര നാളത്തേക്കാണ് ഞാന്‍ ഡയറ്റ് ചെയ്യേണ്ടത്? ഡയറ്റിംഗിലൂടെ കൃത്യം എത്ര കിലോ ശരീരഭാരമാണ് എനിക്ക് കുറയ്‌ക്കേണ്ടത് മുതലായ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും ഉത്തരങ്ങള്‍ എഴുതി നോക്കുകയും ചെയ്യാം
നല്ല റിസേര്‍ച്ച്, കൃത്യമായ പ്ലാനിംഗ്
നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന ഡയറ്റിനെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും ആവശ്യത്തിന് പഠിക്കുക. പുസ്തകങ്ങളോ ഗൂഗിളോ സുഹൃത്തുക്കള്‍ വഴിയോ പഠനം നടത്താം. ഡയറ്റ് എത്രമാത്രം പ്രായോഗികമാണെന്ന് നിങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെടുത്തി ആലോചിക്കുക. നിങ്ങളെക്കൊണ്ട് പിന്തുടരാന്‍ കഴിയുന്ന ഡയറ്റാണോ എന്ന് നന്നായി പരിശോധിക്കുക.
ഒരു പങ്കാളിയെ കണ്ടെത്തുക
നിങ്ങളെപ്പോലെ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിനെ കണ്ടെത്തുന്നത് ഏറെ പ്രയോജനം ചെയ്യും. ആ ആളോട് നിങ്ങളുടെ പ്ലാന്‍ വിശദീകരിക്കുക. അയാളുടെ പ്ലാനുകള്‍ ശ്രദ്ധാ പൂര്‍വം കേള്‍ക്കുക. വര്‍ക്ക് ഔട്ടുകള്‍ക്കായി പരസ്പരം മോട്ടിവേറ്റ് ചെയ്യുക.
കണ്ണാടി നോക്കാം, ചിത്രങ്ങളെടുക്കാം
കണ്ണാടി കൂടി നോക്കി സ്വന്തം മുഖത്തേക്കും ശരീരത്തേക്കും ഉറ്റുനോക്കി വേണം ഡയറ്റിനുള്ള തീരുമാനമെടുക്കാന്‍. നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഞാന്‍ ഡയറ്റ് ആരംഭിക്കുകയാണെന്ന് സ്വയം പറയുക. ഈ ചിത്രത്തോടൊപ്പം ഡയറ്റിന് ശേഷമുള്ള ചിത്രം കൂടി ചേര്‍ത്തുവയ്ക്കുമെന്നും കൊളോഷ് നിര്‍മിക്കുമെന്നും സ്വയം പറയുക.
ക്ഷമ വേണം, സമയമെടുക്കും
വെറും പത്ത് ദിവസം കൊണ്ട് 15 കിലോ കുറച്ചെടുക്കാം എന്നിങ്ങനെയുള്ള പ്രായോഗികമല്ലാത്ത ഡയറ്റുകളില്‍ വിശ്വസിക്കാതിരിക്കുക. ഇത് നിങ്ങളില്‍ കടുത്ത നിരാശയും സമ്മര്‍ദവുമുണ്ടാക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം നല്‍കുന്ന സമ്പൂര്‍ണ ആഹാരം കഴിച്ചും വര്‍ക്ക് ഔട്ട് ചെയ്തും ആരോഗ്യത്തോടെ മാത്രമേ ഞാന്‍ തടി കുറയ്ക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. ഇതിനായി സമയമെടുക്കുമെന്നും ക്ഷമ വേണമെന്നും സ്വയം പറഞ്ഞ് ഉറപ്പിക്കുക.
Story Highlights: Best Weight-Loss Motivation Tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here