Advertisement

ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

August 26, 2022
Google News 2 minutes Read
bihar assembly speaker election

ബിഹാര്‍ നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആര്‍ജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.(bihar assembly speaker election)

മഹാ സഖ്യത്തിലെ മരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്പീക്കര്‍ പദവി ആര്‍ജെഡിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷന്‍ ലലന്‍ സിങ് തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

ആറു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്‌റി ദേവി മന്ത്രിസഭയില്‍ അംഗമായിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

Read Also: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും

നിതീഷ് കുമാര്‍ രാജിവച്ച് മഹാസഖ്യത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും രാജിവയ്ക്കാതിരുന്ന ബിജെപി അംഗമായ മുന്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പായി വിജയ് കുമാര്‍ സിന്‍ഹ നടകീയമായി രാജിവച്ചു.

Story Highlights: bihar assembly speaker election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here