ഈ പുഴു കടിച്ചാൽ മരണം ഉറപ്പോ ?സത്യാവസ്ഥ അറിയാം [24 Fact Check]

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമുണ്ട്. ചെടികളിൽ കണ്ടുവരുന്ന ഒരു പുഴു കടിച്ചാൽ അഞ്ച് മിനിറ്റിനകം മരണം സംഭവിക്കുമെന്നാണ് പോസ്റ്റിന്റെ ചുരുക്കം. ( deadly worm fact check )
പാമ്പിനേക്കാൾ വിഷമുള്ള പുഴു ആണിതെന്നും കൃഷിയിടങ്ങളിലാണ് പുഴുവിനെ കാണുന്നതുമെന്ന തരത്തിലാണ് പ്രചാരണം.
Read Also: പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പിന്നിലെ കാഴ്ചകള്‍ എന്ന പേരില്‍ വ്യാജപ്രചാരണം; വസ്തുതയെന്ത്? [24 Fact Check]
എന്നാൽ ചിത്രത്തിലുള്ളത് ലിമാകൊഡിയെ വിഭാഗത്തിൽപ്പെട്ട സ്ലഗ് മോത്ത് നിശാശലഭത്തിന്റെ ലാർവയാണ്. ഇവയുടെ രോമമുനകൾ ശരീരത്തിൽ സ്പർശിച്ചാൽ ജീവന് അപായം സംഭവിക്കില്ല. അലർജിക് റിയാക്ഷനുകളല്ലാതെ മറ്റൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights: deadly worm fact check
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!