Advertisement

രാജീവ് ഗാന്ധി മുതല്‍ നരേന്ദ്രമോദി വരെ; തന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച നേതാക്കളെ കുറിച്ച് ഗൗതം അദാനി

December 29, 2022
Google News 3 minutes Read
Gautam Adani about leaders who helped him grow

ജീവിതയാത്രയെ കുറിച്ചും ബിസിനസ് വളര്‍ച്ചയെ കുറിച്ചും തുറന്നുപറഞ്ഞ് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം അദാനി തന്റെ ബിസിനസിന്റെ വളര്‍ച്ചയില്‍ സഹായിച്ച സര്‍ക്കാരിനെയും നേതാക്കളെയും കുറിച്ച് വെളിപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി തന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രൊഫഷണല്‍ ജീവിതത്തെ നാല് ഘട്ടങ്ങളായാണ് വിഭജിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുതല്‍ നരേന്ദ്രമോദി വരെയുള്ള സര്‍ക്കാരിന്റെ കാലഘട്ടമാണത്.(Gautam Adani about leaders who helped him grow)

നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിന്നുള്ള ശതകോടീശ്വരനായ ഗൗതം അദാനി പക്ഷേ, മോദിയുടെ ഭരണത്തില്‍ തനിക്കനുകൂലമായ പരിഗണനകള്‍ ലഭിച്ചെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. മോദിയുടെ നാട്ടുകാരന്‍ ആയതുകൊണ്ടുമാത്രമാണ് ഈ ആരോപണങ്ങളെന്നും ഗൗതം അദാനി പറയുന്നു.

‘രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കയറ്റുമതി ഇറക്കുമതി നയം ഉദാരവല്‍ക്കരിക്കുകയും ആദ്യമായി നിരവധി ഇനങ്ങള്‍ക്ക് ഓപ്പണ്‍ ലൈസന്‍സ് നയം കൊണ്ടുവരികയും ചെയ്ത സമയത്താണ് ഞാന്‍ ബിസിനസ് തുടങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗും 1991ല്‍ കൊണ്ടുവന്ന വ്യാപകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തന്റെ സംരംഭകത്വയാത്രയുടെ രണ്ടാം ഘട്ടത്തിലായിരുന്നു. മറ്റ് പല സംരംഭകരെയും പോലെ ഞാനും ആ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താവായിരുന്നു’. ഗൗതം അദാനി പറഞ്ഞു.

‘1995ല്‍ കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴായിരുന്നു ബിസിനസ് ജീവിത്തിലെ മൂന്നാമത്തെ വഴിത്തിരിവ്. അതുവരെ ഗുജറാത്തിലെ വികസനങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘവീക്ഷണമുള്ളയാളായിരുന്നു. തീരദേശ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതാണ് എന്നെ മുന്ദ്രയിലേക്കെത്തിച്ചതും ഞങ്ങളുടെ ആദ്യത്തെ തുറമുഖ നിര്‍മാണത്തിലേക്കെത്തിച്ചതും.

Read Also: അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു

നാലാം ഘട്ടം 2011ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്നദ്ദേഹം ഗുജറാത്ത് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവയെല്ലാംനിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ക്കും ഗുജറാത്തില്‍ വഴിവച്ചു. മോദിയുടെ സഹായത്തോടെയായിരുന്നു തന്റെ വളര്‍ച്ചയെന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്റെ പ്രൊഫഷണല്‍ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ പേരില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവില്‍ നിരവധി നേതാക്കളും സര്‍ക്കാരുകളും ആരംഭിച്ച നയപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങളാണ് എന്റെ വിജയത്തിന് പിന്നില്‍. ഗൗതം അദാനി പറഞ്ഞു.

Story Highlights: Gautam Adani about leaders who helped him grow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here