സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ യുവാവിനെ മർദിച്ചു

പാലക്കാത്തടി സെന്റ് മേരീസ് സ്കൂളിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ യുവാവിനെ മർദിച്ചു. കുന്നന്താനം പാലക്കാത്തടിയിലാണ് സംഭവം.
സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് വി സുബിന്റെ നേതൃത്വത്തിലാണ് യുവാവിനെ മർദിച്ചത്. അരുൺ ബാബു എന്നയാൾക്കാണ് മർദനം ഏറ്റത്.
Read Also:പട്ടയം റദ്ദാക്കൽ നടപടിയുമായി മൂന്നാർ സി പി ഐ എം ഓഫിസിലേക്ക് വരരുത്; ഭീഷണിയുമായി ഏരിയ സെക്രട്ടറി
സ്കൂളുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണത്തിന്റെ ഫണ്ട് വിവാദമാണ് അടിപിടിയിലേക്കെത്തിയത്. പത്തനംതിട്ടയിലെ മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് എസ് വി സുബിൻ. ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് മർദനം ഏറ്റവർ പറയുന്നു.
Story Highlights: CPIM local committee secretary assaulted the youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here