Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

March 1, 2019
Google News 1 minute Read

ഇന്ത്യയുടെ വീരപുത്രന്‍ സ്വന്തം മണ്ണിലേക്ക്; പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി

ഇന്ത്യയുടെ വീരപുത്രന്‍ സ്വന്തം മണ്ണിലേക്ക്. പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വൈകുന്നേരത്തോടെ അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിക്കുമെന്ന് നേരത്തെ പാക്ക് വൃത്തങ്ങൾ അറിയിച്ചിരുന്നു.

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു; 8 പേര്‍ക്ക് പരിക്ക്

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്‌വാരയിലാണ് ആക്രമണമുണ്ടായത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പട്ടതായാണ് വിവരം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് പൊലീസുകാര്‍, ഒരു ജവാന്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് കമാന്‍ഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു.

അഭിനന്ദന്‍റെ വരവ് ആഘോഷിച്ച് ഇന്ത്യന്‍ ജനത; രാജ്യത്തിന്‍റെ പ്രിയപുത്രന്‍ സ്വന്തം മണ്ണിലെത്തി

പാക്കിസ്താന് മുമ്പില്‍ ഇന്ത്യയുടെ അഭിമാനം കാത്ത വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി.  വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദൻ വാ​ഗ അതിര്‍ത്തിയിലെത്തി

പാക്കിസ്താൻ പിടിയിലായ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വാ​ഗ അതിർത്തിയിലെത്തി. പാക് സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക.

അഭിനന്ദന്‍ നാല് മണിയോടെയെത്തും; സ്വീകരിക്കാനൊരുങ്ങി ഇന്ത്യ

പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ നാല് മണിയോടെ ഇന്ത്യയിലെത്തും. അഭിനന്ദനെ ലാഹോറില്‍ എത്തിച്ചതായാണ് വിവരം. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഗ അതിര്‍ത്തിയിലെത്തുന്ന അഭിനന്ദനെ വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് വരവേല്‍ക്കും.

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു ഇന്ന് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

പഞ്ചാബിൽ പാക് ചാരൻ പിടിയിൽ

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ചാരൻ പിടിയിൽ. ബി.എസ്.എഫ് പോസ്റ്റുകളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, ഇന്ന് ഉച്ചയോടെ പാക് പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറും. വാഗ അതിർത്തിയിലൂടെയാണ് കൈമാറ്റം.

മസൂദ് അസർ പാകിസ്താനിലുണ്ട് : പാക് വിദേശകാര്യ മന്ത്രി

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരികരീച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. മസൂദ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ ആണെന്നും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലെന്നും ഖുറേഷി പറഞ്ഞു. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.

ബാലാകോട്ടില്‍ ലക്ഷ്യമിട്ടത് നടന്നു; പാക് വിമാനമെത്തിയതിന്റെ തെളിവുകളുമായി സേനാ മേധാവികള്‍

ബാലാകോട്ടില്‍ ഭീകരക്യാമ്പുകള്‍ക്കെതിരെ ലക്ഷ്യമിട്ടത് നടന്നെന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സുസജ്ജമാണെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും  പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തെ ഇമ്രാന്‍ഖാന്‍ അപലപിക്കാത്തത് സംശയകരമെന്ന് അമിത് ഷാ

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതുവരെ അപലപിക്കാത്തതെന്താണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമ ആക്രമണത്തില്‍ എന്ത് സമ്മര്‍ദ്ദമാണ് ഇമ്രാന്‍ഖാനുള്ളതെന്നും ഈ വിഷയത്തിലെ മൗനം സംശയകരമാണെന്നും അമിത് ഷാ പറഞ്ഞു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here