Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

March 2, 2019
Google News 1 minute Read
  1. ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

ഹൈദ്രാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ജയം. 237 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

2.  പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

3. കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറയിലാണ് സംഭവം. വളവുപച്ച സ്വദേശിയ ബഷീറാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ പോലീസ് പിടിയിലായിട്ടുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ് ബഷീര്‍.

4. അഭിനന്ദന്‍ വര്‍ത്തമാന്റെ തോക്ക് പാക്കിസ്ഥാന്‍ തിരികെ നല്‍കിയില്ല

കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്നലെ ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല. വാച്ച്, മോതിരം, കണ്ണട എന്നിവ എന്നിവ തിരിച്ച്  തന്നെങ്കിലും തോക്ക് തിരികെ തരാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല.  ഇന്നലെ വൈകിട്ട്  5. 20 തിനാണ് അഭിനന്ദന്‍ വര്‍ധമാനെ ഔദ്യോഗികമായി ഇന്ത്യക്ക് പാക്കിസ്ഥാന്‍ കൈമാറിയത്.

5. ബിഡിജെഎസ് പിളർന്നു

എൻ ഡി എ ഘടകക്ഷിയായ ബിഡിജെഎസ് പിളർന്നു.  ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.  ഏട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.   പാർട്ടിയിലെ ചിലരുടെ ഏകാധിപത്യ നടപടികള്‍ കാരണം കടുത്ത അതൃപ്തിയിലായിരുന്നു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ അടക്കമുള്ളവര്‍.

6ഇന്ത്യയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്

വ്യോമസേനയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്. പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം ഉണ്ടായതായാണ് സ്ഥിരീകരണം. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണമാണ് ഇപ്പോള്‍ ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മൗലാന അമറിന്റേതാണ് സന്ദേശം. കഴിഞ്ഞ ദിവസം പെഷവാറില്‍ നടന്ന പരിപാടില്‍ മൗലാന അമര്‍ സംസാരിക്കുന്ന 14 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്.

7. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മാര്‍ച്ച് പന്ത്രണ്ടിന് രാഹുല്‍ ഗാന്ധി കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകളില്‍ എത്തുമെന്നാണ് വിവരം.

8. മത്സരരംഗത്തേക്കില്ലെന്ന് കാനം ട്വന്റിഫോറിനോട്

ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട്.  സംഘടന ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ലമെന്ററി രംഗം താന്‍ നേരത്തെ തന്നെ ഉപേക്ഷിച്ചതാണെന്നും കാനം വ്യക്തമാക്കി. തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ആളെയാണ് നിറുത്തുക. സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്നും മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമരൂപം വരും. ആളുകള്‍ക്ക് പലപേരുകളും പറയുന്നുണ്ട് എങ്കിലും സംഘടനരംഗത്ത് നിന്ന് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

9. ഇന്ത്യയില്‍ നിന്നുള്ള സംഝോത എക്‌സ്പ്രസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്‌സ്പ്രസിന്റെ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

10. ‘മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിൽ കണ്ടാൽ അറിയിക്കണം’; കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിൽ കണ്ടാൽ അറിയിക്കണമെന്ന് മത്സ്യ തൊഴിലാളികളോട് പറഞ്ഞു. കടൽ വഴിയും അക്രമത്തിന് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഫിഷറീസ് വകുപ്പിന്റേതാണ് നിർദേശം.

11. ഇന്ത്യക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാന്റെ വിശദീകരണം തേടി അമേരിക്ക

അമേരിക്കന്‍ നിര്‍മിത എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ച സംഭവത്തില്‍ അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടി. പാക്കിസ്ഥാനുമായുള്ള കരാര്‍ പ്രകാരം എഫ് 16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക വിശദീകരണം തേടിയത്. പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി

12. കെവിൻ കൊലക്കേസ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കെവിന്റേത് മുങ്ങി മരണമെന്ന് പ്രോസിക്യൂഷൻ; 13ന് പ്രാഥമിക വാദത്തിൽ വിധി പറയും

കെവിൻ കേസിൽ കൊലക്കുറ്റം നില നിൽക്കില്ലെന്ന് പ്രതിഭാഗം. മതിയായ തെളിവുകളും സാക്ഷിമൊഴികളും ഇല്ലെന്ന് വാദം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്നാണ് പറയുന്നതെന്നും പ്രതിഭാഗം. കേസിലെ പ്രാഥമിക വാദം പൂർത്തിയായി. 13ന് പ്രാഥമിക വാദത്തിൽ വിധി പറയും.

13. മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറില്‍; റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നുവെന്ന് റിപ്പോര്‍ട്ട്

ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറിലെന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നതായും റിപ്പോര്‍ട്ടുകള്‍. മസൂദ് അസര്‍ റാവല്‍പ്പിണ്ടിയിലുണ്ടെന്ന വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയതിന് പിന്നാലെ പാക് സേനാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാക് ആസ്ഥാനമായ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കൃത്യമായി അസര്‍ ഡയാലിസിസിന് എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here