ഇന്നത്തെ പ്രധാന വാർത്തകൾ
കേരളത്തില്‍ പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പാളിച്ച പറ്റി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിജയരാഘവന് പാളിച്ചപറ്റിയെന്നും പക്വത കാണിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിജയരാഘവന്‍ മാത്രമല്ല, നേതാക്കള്‍ പൊതുവേ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു.
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്റ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി.
രാഹുലും പ്രിയങ്കയും കേരളത്തിലെത്തി; രാഹുൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇരുവരെയും സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.
ശബരിമല പ്രക്ഷോഭം; ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനെതിരെയും കൂടുതൽ കേസുകൾ
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എ.എൻ രാധാകൃഷ്ണനെതിരെ കൂടുതൽ കേസുകൾ . 126 കേസുകളാണ് എ.എൻ രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പുതിയ കേസുകളുടെ കൂടി വിവരങ്ങൾ കാണിച്ച് എ.എൻ രാധാകൃഷ്ണൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടി വരും.
മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 171 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here