Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 12-04-2019)

April 12, 2019
Google News 0 minutes Read

‘കേരളം ദേശവിരുദ്ധ ശക്തികളുടെ പരീക്ഷണ ശാല; ബിജെപി വിശ്വാസ സംരക്ഷണത്തിനൊപ്പം’ : പ്രധാനമന്ത്രി

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാ മലയാളികൾക്കും എൻറെ വിഷു ആശംസകൾ’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.

ശബരിമല പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കളക്ടര്‍

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. എഡിഎം പ്രാഥമിക റിപ്പോര്‍ട്ട് വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറി. ശബരിമല വിഷയത്തിലെ പരാമര്‍ശമാണ് ചട്ടലംഘനമായത്. കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.

നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം. ഉന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് റഷ്യന്‍ എംബസിയാണ് അറിയിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനാണ് പുരസ്‌കാരമെന്നും റഷ്യന്‍ എംബസി അറിയിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനെയും വെറുതെ വിട്ടിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരം; പെരിയ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇലക്ടറല്‍ ബോണ്ടുവഴിയുള്ള സംഭാവനകള്‍ക്ക് സ്‌റ്റേയില്ല; വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി. നിലവിലെ സ്ഥിതി തുടരാം. എന്നാല്‍ എല്ലാ പാര്‍ട്ടികളും പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ആക്ഷേപം

പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ സര്‍ക്കുലറിനെതിരെ ആക്ഷേപം. വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനാണ് അസോസിയേഷന്റെ നീക്കമെന്നാണ് ആക്ഷേപം. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ധന കാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ നല്‍കി.

‘പിഎം’ മോദിക്ക് പിന്നാലെ നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; രാഷ്ട്രീയ പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന പി​എം മോ​ദി എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയും പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ന​മോ ടി​വി​ക്കും പൂ​ട്ടി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നാണ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയത്. ക​മ്മീ​ഷ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here