ഇന്നത്തെ പ്രധാന വാർത്തകൾ
ടോപ് സിംഗർ കുട്ടിപ്പാട്ടുകാർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു; ഇത് ലോക ടെലിവിഷൻ ചരിത്രത്തിൽ ആദ്യം
ലോക ടെലിവിഷൻ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ഫ്‌ളവേഴ്‌സ്. ടോപ് സിംഗർ മ്യൂസിക് റിയാലിറ്റി ഷോയിലെ 22 കുട്ടിപ്പാട്ടുകാർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്താണ് ഫ്‌ളവേഴ്‌സ് ടെലിവിഷൻ രംഗത്ത് പുതിയ ചരിത്രം കുറിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സ്‌കോളർഷിപ്പ് വിതരണ പരിപാടി നടന്നത്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം രാവിലെ ഒൻപത് മുതൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തു.
കാശ്മീരിൽ പുൽവാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കാശ്മീരിൽ ഭീകരാക്രണമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കയുമാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. പുൽവാമ ജില്ലയിലെ അവന്ദിപോര പ്രദേശത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം പാക് രഹസ്യാന്വേഷണ വിഭാഗം അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഈ വിവരമാണ് അമേരിക്ക ഇന്ത്യക്ക് കൈമാറിയത്.
കേരള കോൺഗ്രസ് (എം) പിളർന്നു; ജോസ് കെ മാണി ചെയർമാൻ
കേരള കോൺഗ്രസ് (എം) പിളർന്നു. ജോസ് കെ മാണിയെ ചെയർമാനായി ബദൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. മുതിർന്ന നേതാക്കൾ യോഗത്തിൽ നിന്നും വിട്ടു നിന്നത് ശ്രദ്ധേയമായി. ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതിയോഗമാണ് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്.
മരണച്ചൂട്; ബീഹാറിൽ ശനിയാഴ്ച മാത്രം 46 മരണം
ബിഹാറിൽ ഉഷ്ണതരംഗത്തിൽ ശനിയാഴ്ച മാത്രം 46 പേർ മരിച്ചു. നൂറിലധികം പേർ ഒരു ദിവസത്തിനിടെ ആശുപത്രിയിൽ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദിൽ മാത്രം 27 പേർ മരിച്ചു.
ചർച്ചയ്ക്ക് തയ്യാറായി ഡോക്ടർമാർ; പശ്ചിമ ബംഗാളിലെ സമരം അവസാനിക്കുന്നു
പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ. ഡോക്ടർമാരുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പൂർണമായി അംഗീകരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയതോടെ ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലേക്ക് ഡോക്ടർമാരും മാറിയിട്ടുണ്ട്. ഡോക്ടർമാരുടെ സംഘടന യോഗം ചേർന്ന് ചർച്ച നടത്തേണ്ട വേദി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവം; അജാസിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്
വള്ളികുന്നത്ത് പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്. പൊലീസ് ട്രെയിനിങ് കോളേജില്‍ വച്ച് അടുപ്പത്തിലായ സൗമ്യയോട് വിവാഹം ചെയണമെന്ന് അജാസ് പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ചുവന്ന ചെകുത്താന്മാരുടെ നാട്ടിൽ നീലപ്പടയുടെ ബാറ്റിംഗ് വിരുന്ന്; പാക്കിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 140 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങി. 3 വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക്ക് ബൗളിംഗിൽ മികച്ചു നിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here