ഇന്നത്തെ പ്രധാനവാർത്തകൾ (26/08/2019)

സാമ്പത്തിക മാന്ദ്യം: കേന്ദ്രത്തിന് സഹായവുമായി ആർബിഐ; 1.76 ലക്ഷം കോടി രൂപ നൽകും

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രസർക്കാരിന് സഹായവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ ധനസഹായം നൽകാൻ തീരുമാനമായി.

കശ്മീർ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ ചർച്ച വേണ്ടെന്ന് പ്രധാനമന്ത്രി; നിലപാട് മാറ്റി ട്രംപ്

കശ്മീർ പ്രശ്ന പരിഹാരത്തിന് ഒരു രാജ്യത്തിന്റേയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്.

പി.ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; മറ്റ് പ്രതികൾക്കൊപ്പം ചോദ്യം ചെയ്യും

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. ചിദംബരത്തിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി പ്രത്യേക സിബിഐ കോടതി നീട്ടി. ഈ മാസം 30 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയത്.

പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകരുത്; ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെ ദുഷ്പേരുണ്ടായ സാഹചര്യത്തിൽ പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഭയ കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂറുമാറി. അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിലെ അടുക്കളയിൽ കണ്ടെന്നാണ് അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്.

മലപ്പുറത്ത് എഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കീഴടങ്ങി

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകൻ പി.ടി അബ്ദുൾ മസൂദാണ് ഇന്ന് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മോദി സ്തുതി; തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് സോണിയയ്ക്ക് പ്രതാപന്റെ പരാതി

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി. മോദി സ്തുതിയിൽ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.എൻ പ്രതാപൻ എം.പി സോണിയയ്ക്ക് കത്തയച്ചത്.

മോദിയെ മഹത്വവൽക്കരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ ജോലിയല്ലെന്ന് ബെന്നി ബെഹനാൻ

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹത്വവൽക്കരിക്കുന്നതല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്നും മോദിയെ എതിർക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More