ഇന്നത്തെ പ്രധാനവാർത്തകൾ (03/09/2019)

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ

കള്ളപ്പണ കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

ഐഎൻഎക്‌സ് മീഡിയ കേസ്; വ്യാഴാഴ്ചവരെ പി. ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരം വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ ഇനി കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ അറിയിച്ചെങ്കിലും തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.

ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. നിലവിൽ വിജിലൻസ് അന്വേഷിച്ചു വരുന്ന കേസാണിത്.

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നു

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ വാദം പൊളിയുന്നു. അപകടം നടന്ന സ്ഥലത്തെയും, പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പൊലീസ് വാദം.

‘അഭയയുടെ കഴുത്തിൽ നഖംകൊണ്ടുള്ള പാടുകൾ’; സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

അഭയ കേസിൽ സാക്ഷിയുടെ നിർണായക മൊഴി. മൃതദേഹത്തിൽ കഴുത്തിന്റെ ഇരുവശങ്ങളിലുമായി നഖംകൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായി സാക്ഷി വർഗീസ് ചാക്കോയാണ് മൊഴി നൽകിയത്.

‘പ്രധാന സൂത്രധാരൻ പ്രണവ്, പ്രതികൾക്ക് ഉത്തരം അയച്ചുകൊടുത്തു’; പിഎസ്‌സി ക്രമക്കേടിൽ കുറ്റം സമ്മതിച്ച് ഗോകുൽ

പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിൽ അഞ്ചാം പ്രതി ഗോകുൽ കുറ്റം സമ്മതിച്ചു. ശിവരഞ്ജിത്ത് ഉൾപ്പെടെയുള്ളവർക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്തു. പ്രണവാണ് പ്രധാന സൂത്രധാരനെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

മൊറട്ടോറിയം നീട്ടുന്നു; പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം

പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതൽ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക.

കൊച്ചിയുടെ മെട്രോ കുതിപ്പ് ഇനി കൂടുതൽ ദൂരത്തേക്ക്; പുതിയ അഞ്ച് സ്റ്റേഷനുകൾ

കൊച്ചി മെട്രോ ഇനി കൂടൂതൽ ദൂരത്തേക്കെത്തുകയാണ്. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More