ഇന്നത്തെ പ്രധാനവാർത്തകൾ (14/09/2019)

ഉസാമ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്
അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹംസ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി
സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ എടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്താൻ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചു.
കേന്ദ്രം സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക്
കേന്ദ്രം സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും മന്ത്രി ആരോപിച്ചു.
ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി ബിജെപി സർക്കാർ. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
‘ഒരു രാജ്യം ഒരു ഭാഷ’ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം; കർണാടകയിൽ ജനങ്ങൾ തെരുവിലിറങ്ങി
ബിജെപി സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദി ദിനത്തിലാണ് ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ രംഗത്തെത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസെന്ന് റിപ്പോർട്ട്
കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ കുടുംബങ്ങൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്.
ഗതാഗത നിയമലംഘനത്തിനുള്ള ഉയർന്നപിഴയിൽ ഇളവ് ഒറ്റത്തവണ മാത്രം നൽകിയാൽ മതിയെന്ന് മോട്ടർ! വാഹന വകുപ്പിന്റെ നിർദേശം. നിയമ ലംഘനം വീണ്ടും ആവർത്തിച്ചാൽ ഉയർന്ന പിഴത്തുക ഈടാക്കണം.
മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് ഉടമകളുടെ വിഷയത്തിൽ ആശങ്കയുണ്ടെന്ന് ഗവർണർ
മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തിൽ ഇടപെടുന്ന കാര്യം ആലോചനയിലെന്ന് ഗവർണർ. ഉടമകളുടെ പ്രശ്‌നത്തിൽ ആശങ്ക ഉണ്ടെന്നും സുപ്രിം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സൗദി അരാംകോയിൽ ഡ്രോൺ ആക്രമണം; പ്ലാന്റിൽ സ്‌ഫോടനവും തീപിടുത്തവും
സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ അരാംകോയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് സ്‌ഫോടനവും തീപിടുത്തവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here