ഇന്നത്തെ പ്രധാനവാർത്തകൾ (19/09/2019)

പിഎസ്‌സി പരീക്ഷ ക്രമക്കേട്; തെളിവുകൾ നശിപ്പിച്ചെന്ന് പ്രണവിന്റെ മൊഴി
പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചെന്ന് രണ്ടാം പ്രതി പ്രണവിന്റെ മൊഴി. സ്മാർട്‌വാച്ചും മൊബൈൽ ഫോണും നശിപ്പിച്ചെന്നാണ് പ്രണവ് മൊഴി നൽകിയത്.
‘മര്യാദക്കല്ലെങ്കിൽ സർക്കാർഭക്ഷണം കഴിച്ചിരിക്കേണ്ടി വരും’; അഴിമതിക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
അഴിമതിക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാൽ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ ഹോസ്റ്റലിൽ ഇന്റർനെറ്റ് വിലക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലുമായി കേരള ഹൈക്കോടതി. അകാരണമായി വനിതാ ഹോസ്റ്റലുകളിൽ നടപ്പാക്കിവരുന്ന പ്രാകൃത നിയമങ്ങൾക്കെതിരെ അതിനിശിതമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ എബിവിപി സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് സംഭവം.
മൂന്ന് മെഡിക്കൽ കോളേജുകളിൽ നാളെ മുതൽ സ്റ്റെന്റ് വിതരണമില്ല
നാളെ മുതൽ മൂന്ന് മെഡിക്കൽ കോളേജുകളിൽ സ്റ്റെന്റ് വിതരണം നിർത്തിവയ്ക്കാൻ വിതരണക്കാരുടെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ സ്റ്റെന്റ് വിതരണമാണ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷം; തോമസ് പോൾ റമ്പാന് നേരെ കൈയേറ്റ ശ്രമം
കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷം. യാക്കോബായ വിഭാഗം തിരുശേഷിപ്പ് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തോമസ് പോൾ റമ്പാന് നേരെ കൈയേറ്റ ശ്രമമുണ്ടായി.
ആലപ്പുഴയിൽ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം
ആലപ്പുഴയിൽ ഇന്നലെ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.
യുഎൻഎ സാമ്പത്തിക ക്രമക്കേട്; ജാസ്മിൻ ഷായ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ലുക്കൗട്ട് സർക്കുലർ
നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിൽ യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉൾപ്പെടെയുള്ള നാല് പ്രതികൾക്കെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സർക്കുലർ ഇറക്കി.
ബമ്പറടിച്ചത് ജ്വല്ലറി ജീവനക്കാരായ ആറു പേർക്ക്
ഓണം ബമ്പറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികൾ ചേർന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാർക്കാണ് ബമ്പർ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികൾ.
ഐ.എൻ.എക്‌സ് മീഡിയ അഴിമതി; പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
ഐ.എൻ.എക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി അടുത്തമാസം മൂന്ന് വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
ആംആദ്മിയിൽ നിന്ന് രാജിവച്ച് വീണ്ടും കോൺഗ്രസിലെത്തിയ എംഎൽഎയെ അയോഗ്യയാക്കി
ആംആദ്മിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ എംഎൽഎയെ അയോഗ്യയാക്കി. ചാന്ദ്‌നി ചൗക്ക് എംഎൽഎയായിരുന്ന അൽക ലംബയെയാണ് സ്പീക്കർ രാം നിവാസ് അയോഗ്യയാക്കിയ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here