Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (01/12/2019)

December 1, 2019
Google News 1 minute Read

അഞ്ചൽ സ്‌കൂളിലെ ബസ് അഭ്യാസം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമകൾ

കൊല്ലം അഞ്ചൽ സ്‌കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമകൾ. ബസ് ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് രണ്ട് മാസത്തേക്ക് റദ്ദാക്കാൻ മാത്രമേ സാധിക്കൂ.

ഹെൽമറ്റ് പരിശോധന: ലാത്തി ഉപയോഗമോ ദേഹപരിശോധനയോ പാടില്ല; ഡിജിപി ഉത്തരവിറക്കി

ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വാഹന പരിശോധന എസ്‌ഐയുടെ നേതൃത്വത്തിൽ വേണമെന്ന് ഡിജിപി നിർദേശിച്ചു.

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം. നാല് വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്നാണ് നിബന്ധന.

വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേപ്പാറയിലാണ് സംഭവം. വിതുര സ്വദേശി സോമന്റെ മൃതദേഹമാണ് പേപ്പാറ ഡാമിന്റെ ഷട്ടറിനടുത്ത് കണ്ടെത്തിയത്.

സംസ്ഥാന സ്‌കൂൾ കലോത്സവം; പാലക്കാട് മുന്നിൽ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലാത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇഞ്ചോടിച്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും. 931 പോയിന്റുകളുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്.

‘വൈദികർ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര

വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര. തനിക്കെതിരെ വൈദികരുടെ ഭാഗത്ത് നിന്ന് നാല് തവണ ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.

മജിസ്‌ട്രേറ്റ് ദീപാ മോഹനോട് വിശദീകരണം തേടി കേരള ബാർ കൗൺസിൽ

വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപാ മോഹനോട് കേരളാ ബാർ കൗൺസിൽ വിശദീകരണം തേടി. മജിസ്‌ട്രേറ്റ് ആയതിന് ശേഷവും അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്.

കെ സുരേന്ദ്രനോ കുമ്മനം രാജശേഖരനോ?; ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. സമവായമായില്ലെങ്കിൽ മാത്രം മൂന്നാമതൊരാളെ പരിഗണിക്കും.

ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം ബാർ അസോസിയേഷൻ

ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷന്റെ പ്രമേയം. വാഹനാപകട നഷ്ടപരിഹാരം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രമേയം പാസാക്കിയത്. പണം കക്ഷിക്കാരുടെ അക്കൗണ്ടിലിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കേസെടുത്തത് മുതൽ സജീവ് കുമാർ ഒളിവിലാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here