ഇന്നത്തെ പ്രധാനവാർത്തകൾ (03/12/2019)
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങൾ പുറത്തുവിട്ടു
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ. വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് കണ്ടെത്തൽ.
‘പ്രധാനമന്ത്രി സഖ്യത്തിന് പ്രേരിപ്പിച്ചു’; വെളിപ്പെടുത്തലുമായി ശരത് പവാർ
പ്രധാനമന്ത്രി തന്നെ സഖ്യത്തിന് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ശരത് പവാർ. എന്നാൽ പവാറിന്റെ പ്രസ്താവന തള്ളിയ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ആരോപിച്ചു.
അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് സംവിധായകൻ കമൽ
ഷെയ്ൻ നിഗം വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തർക്കം പരിഹരിക്കാൻ ഫെഫ്ക മുൻകൈ എടുക്കണമെന്നും കമൽ ട്വന്റിഫോറിനോട് പറഞ്ഞു.
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങൾ പുറത്തുവിട്ടു
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ. വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് കണ്ടെത്തൽ.
എം ജി ഉത്തരക്കടലാസ് കൈമാറ്റ വിവാദം; കുറ്റസമ്മതം നടത്തി വൈസ് ചാൻസലർ
ഉത്തരക്കടലാസ് കൈമാറ്റ വിവാദത്തിൽ കുറ്റസമ്മതം നടത്തി എംജി സർവകലാശാല വൈസ് ചാൻസലർ. സിൻഡിക്കേറ്റ് അംഗം ഡോ. ആർ പ്രഗാഷിന് എംകോം ഉത്തരക്കടലാസുകൾ രഹസ്യ നമ്പർ ഉൾപ്പെടെ കൈമാറിയ സംഭവത്തിൽ വി.സി ഗവർണർക്ക് വിശദീകരണം നൽകി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നും, വീഴ്ച ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയുമാണ് കത്ത് നൽകിയത്.
കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു.
കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ഓർത്തഡോക്‌സ് വികാരി തോമസ് പോൾ റമ്പാന്റെ ഹർജിയിലാണ് ഉത്തരവ്.
ജസ്റ്റിസ് ലോയയുടെ മരണം: പുനരന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികളാരംഭിച്ചു. കേസിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതി വിധിയെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് വിദഗ്ധരിൽ നിന്ന് ഉദ്ധവ് താക്കറേ സർക്കാർ അഭിപ്രായം തേടിയതായാണ് ശിവസേന നൽകുന്ന സൂചനകൾ.
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി നാളെ
ഐഎൻഎക്‌സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here