ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12.12.2019)

സംസ്ഥാനത്ത് 17 ന് ഹർത്താൽ

സംസ്ഥാനത്ത് ഈ മാസം പതിനേഴിന് ഹർത്താൽ. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

അസമിൽ സിആർപിഎഫ് വെടിവയ്പ്; മൂന്ന് മരണം

അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് വെടിവയ്പ്. മൂന്ന് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു.

പൗരത്വ ഭേദഗതി ബിൽ; ത്രിപുരയിൽ പ്രതിഷേധം അവസാനിപ്പിച്ചു

പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയിൽ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായത്.

പൗരത്വ ബിൽ; ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി

പൗരത്വ ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി. പൊലീസ് കമ്മീഷണർ ദീപക് കുമാറിനെയാണ് തത്സ്ഥാനത്ത് നിന്ന് മാറ്റിയത്. മുന്ന പ്രസാദ് ഗുപ്തയാണ് പുതിയ കമ്മീഷണർ.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭരണാഘടനാപരമായ കാര്യങ്ങൾ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ.

കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണാണ് യുവാവ് മരിച്ചത്.

കൊച്ചിയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചിയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. 21 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചൻ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

കൊച്ചിയിൽ യുവതിക്ക് നേരെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കൊച്ചി നഗര മധ്യത്തിൽ യുവതിക്ക് നേരെ ആക്രമണം. മഹാരാജാസ് മെട്രോ സ്റ്റേഷന് സമീപം രാത്രി എട്ടരയോടെയാണ് സംഭവം.

ഇടുക്കിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

ഇടുക്കി വണ്ടിപ്പെരിയാറിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കുട്ടിയുടെ അമ്മയുടെ കാമുകനായ മനോജാണ് പ്രതി. മുട്ടം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

‘എസ്എൻഡിപി യോഗത്തിന്റെ ഭരണം രാജഭരണമല്ല’: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ. എസ്എൻഡിപി യോഗം ഭരണം രാജഭരണമല്ല. എസ്എൻഡിപിയിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ്; കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ. കൊച്ചി സിബിഐ ഓഫീസിനടുത്ത്വച്ചാണ് രാധാകൃഷ്ണൻ അറസ്റ്റിലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top