Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10.01.2020)

January 10, 2020
Google News 0 minutes Read

പൗരത്വ നിയമം പ്രാബല്യത്തിൽ; ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി

രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കെ പൗരത്വ നിയമം നിലവിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

ജെഎൻയുവിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അക്രമം നടത്തിയത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്.

പാകിസ്താനിലെ പള്ളിയിൽ സ്‌ഫോടനം; പൊലീസ് ഓഫീസർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലോചിസ്ഥാൻ മേഖലയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 15 മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റു.

തമിഴ്‌നാട് സ്വദേശികളായ ഐഎസ് ഭീകരർ ഇന്ത്യയിൽ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടെന്ന് എൻഐഎ

തമിഴ്‌നാട് സ്വദേശികളായ ഐഎസ് ഭീകരർ ഇന്ത്യയിൽ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടെന്ന് എൻഐഎ. ഐഎസ് അൻസാറുള്ള കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ വെളിപ്പെടുത്തൽ.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിലെ മുഖ്യ ആസൂത്രകനെ
ജാർഖണ്ഡിൽ വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഋഷികേഷ് ദേവ്ദികർ എന്നയാളെയാണ് കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ലങ്കയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ജയം 78 റൺസിന്

ശ്രീലങ്കയ്‌ക്കെതിരായ ടി ട്വന്റി പരമ്പര ഇന്ത്യക്ക്. 78 റൺസിനാണ് കോലി പടയുടെ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ; അനധികൃത അവധിയെടുത്ത 480 പേരെ പുറത്താക്കാൻ നീക്കം

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ. അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉത്തരവിറക്കിയിരിക്കുന്നത്.

മരടിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയായി; പൂർണ സജ്ജമെന്ന് ഭരണകൂടം

മരടിൽ ഫഌറ്റ് പൊളിക്കാൻ ഒരു രാത്രി ബാക്കി നിൽക്കെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. ആൽഫെ സെറീനിലും എച്ച്.ടു.ഒയിലും ട്രയൽ റൺ വിജയകരമായി പൂർത്തിയായതായി ഐ.ജി വിജയ് സാഖറെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവയ്ക്കണമെന്ന് ദിലീപ് സുപ്രിംകോടതിയിൽ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു.

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തു

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന കോട്ടയം ഗാന്ധിനഗർ എസ് ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു.

കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എഎസ്‌ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം

കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എഎസ്‌ഐ വിൽസണിന്റെ കുടുംബത്തിന് ഒരു കോടി രൂപ തമിഴ്‌നാട് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചത്.

സർക്കാരുമായി ഏറ്റുമുട്ടാനില്ല ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ ഉപദേശിക്കാൻ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു.

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ തിരിമറികൾ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ തിരിമറികൾ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ കോളജിന്റെ അനുമതിപത്രവും രജിസ്‌ട്രേഷനും നേരത്തെ റദ്ദ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here