Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (01.02.2020)

February 1, 2020
Google News 1 minute Read

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വ്യാമ മേഖലയുമായി സഹകരിച്ച് കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും. ട്രെയിനുകളില്‍ പ്രത്യേക ബോഗി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: ധനമന്ത്രി

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കും. 2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

വിലക്കയറ്റം നിയന്ത്രണ വിധേയമായി: ധനമന്ത്രി

രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഓര്‍മ പുതുക്കുകയും ചെയ്തു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന്റെ അവതരണം ആരംഭിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാവിലെ കൃത്യം 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരുന്നു. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ്; ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ബജറ്റ് അവതരണത്തിനായി പുറപ്പെട്ട ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്ന് മണിക്കാണ് ധനമന്ത്രി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. 10.15 ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കും. ഇത്തവണയും സ്യൂട്ട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന ബഹിഖാതയിലാണ് ബജറ്റ് ഫയലുകള്‍ ധനമന്ത്രി കൊണ്ടുവന്നിരിക്കുന്നത്.

രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11-ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റു നോക്കുന്നത്.

കോട്ടയത്ത് വാഹനാപകടം; അഞ്ച് മരണം

കോട്ടയം കുറവിലങ്ങാടിനു സമീപം വെമ്പള്ളിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. എം സി റോഡിൽ കാളികാവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്നു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

 

 

news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here