ഇന്നത്തെ പ്രധാന വാർത്തകൾ (09.03.2020)

കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഇറ്റലിയില്‍ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ 10 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധയെന്ന് സംശയിക്കുന്ന 10 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടത് 150 പേരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 164 പേര്‍ നേരിട്ടല്ലാതെ സമ്പര്‍ക്ക പട്ടികയില്‍ വന്നവരാണെന്നും 58 പേര്‍ ഏറ്റവും അടുത്ത് സാമിപ്യം പുലര്‍ത്തിയവരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ നിലവില്‍ 314 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാല ഇന്ന്; കൊവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ പൊങ്കാലക്കായി നാല്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭപൗര്‍ണമി ദിനമായ ഇന്ന് രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

 

news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top