ഇന്നത്തെ പ്രധാനവാർത്തകൾ (29/03/2020)

രാജ്യത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് രണ്ട് പേർ

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞതോടെ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശിയായ പാത്തുമ്മയാണ് (75)ആണ് മരിച്ചത്.

കൊവിഡ് 19: കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. ചേലേരി സ്വദേശി അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്.

കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; വനിതാ ലീഗ് നേതാവിനെതിരെ കേസ്

വനിതാ ലീഗ് നേതാവ് നൂർബിന റഷീദിനെതിരെ കേസ്. കൊവിഡ് 19 നിയന്ത്രണം ലംഘിച്ചതിന്
ചേവായൂർ പൊലീസാണ് കേസെടുത്തത്.

പത്തനംതിട്ടയിൽ ദുബായിൽ നിന്നെത്തി കറങ്ങി നടന്ന യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ ദുബായിൽ നിന്നെത്തിയ ശേഷം കറങ്ങി നടന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരീക്ഷണത്തിൽ കഴിയാതെ ഇയാൾ കറങ്ങി നടക്കുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More