Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (11-04-2020)

April 11, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ; 24 മണിക്കൂറിനിടെ 40 മരണം, 1035 പുതിയ കേസുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു.

കൊവിഡ് ബാധിച്ച് മാഹി സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി മഹ്‌റൂഫ് ആണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേ​ഗ രോഗവ്യാപനമെന്ന് റിപ്പോർട്ട്

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേഗ രോഗ വ്യാപനം. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ പ്രദേശ ങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്.

 

Story Highlights- News Round Up, Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here