ഇന്നത്തെ പ്രധാനവാർത്തകൾ (02/08/2020)

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്.

മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്

മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് പോസിറ്റീവ് ആയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു.

ഇടുക്കിയിൽ പനി ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്. നെടുങ്കണ്ടം
തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്.

കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു

കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു. മന്ത്രി കമൽ റാണി വരുൺ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ ലഖ്നൗവിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ്

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും.

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

ആലുവയിൽ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്.

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവയിൽ മൂന്ന് വയസുകാരൻ നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ഇത് ദാരുണമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

തിരുവനന്തപുരം സ്വർണക്കടത്ത്; അറ്റാഷെയെ ചോദ്യം ചെയ്യാൻ എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയേയും കോൺസുലേറ്റ് ജനറലിനേയും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് എൻഐഎ സംഘം കത്ത് നൽകി.

ഉത്രയുടെ മരണം പുനഃരാവിഷ്‌കരിച്ച് അന്വേഷണ സംഘം; മൂർഖൻ പാമ്പിന്റെ ഡമ്മി പരീക്ഷിച്ചു

കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ മരണം പുനഃരാവിഷ്‌ക്കരിച്ച് അന്വേഷണ സംഘം. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനഃരാവിഷ്‌ക്കരിച്ചത്.

Story Highlights News round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top