ഇന്നത്തെ പ്രധാനവാർത്തകൾ (24/08/2020)
2020-21 സാമ്പത്തിക വർഷത്തെ ധനബിൽ പാസാക്കി. അവിശ്വാസ പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വളരെ വേഗത്തിലാണ് ധനബിൽ പാസാക്കിയത്.
തിരുവനന്തപുരം വിമാനത്താവള ബിഡ് ദുരൂഹമെന്ന് ചെന്നിത്തല; ദൗർഭാഗ്യകരമായ പരാമർശമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്. സംസ്ഥാന സർക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ അവതരണം തുടങ്ങി. വി ഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങൾ എല്ലാ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ പ്രമേയ അവതരണം.
‘ഭരണം അവതാരങ്ങളുടെ പിൻബലത്തിൽ; സ്വപ്‌നാ സുരേഷും ഒരു അവതാരം’; സർക്കാരിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ
സർക്കാരിനെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വി ഡി സതീഷൻ എംഎൽഎ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ പിന്തുണച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ സംസാരിച്ചത്.
നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം; ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു
നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റു ചെയ്തത്.
വയനാട്ടിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തരുവണ സ്വദേശി കുന്നുമ്മൽ അങ്ങാടി സഫിയ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അരയി പാലക്കാൽ സ്വദേശി ജിവൈക്യനാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയും, മകനും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ്
എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ
വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.
Story Highlights – News round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here