Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-09-2020)

September 23, 2020
Google News 1 minute Read
todays news headlines September 23

കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി.

മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ്

കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്.

സി-ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന; വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ പിടിച്ചെടുത്തു

തിരവനന്തപുരം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തിയത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു; മരണസംഖ്യ 90,000വും കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്ത് ഇറങ്ങി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷിക്കും. കമ്മീഷൻ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.

തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ; 300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം

രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ ആവിഷ്‌കരിച്ചും പഴയ നിയമങ്ങൾ പലതും ലയിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്‌കാര കോഡുകൾ ലോക്‌സഭ പാസാക്കി. മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉൾപ്പെടുന്നതാണ് ബിൽ.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ. സർക്കാർ ഓഫിസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിർദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകൾ പ്രവർത്തിക്കേണ്ടത്.

Story Highlights todays news headlines September 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here