ഇന്നത്തെ പ്രധാനവാർത്തകൾ (08/04/2021)

വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി; ഒളിപ്പിച്ച നിലയിൽ നാല് ബോംബുകളും

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി.

തൊഴിലാളികൾ സമരത്തിൽ; കൊച്ചി ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു

കൊച്ചി ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്.

കണ്ണൂർ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കണ്ണൂരിൽ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ് ആരോപിച്ചു.

കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്ന്; വെളിപ്പെടുത്തലുമായി ഭാര്യ

കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ബൂത്ത് എജൻ്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്നാണെന്ന് ഭാര്യ രാജലക്ഷ്മി വെളിപ്പെടുത്തി. 

മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ രണ്ട് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.

മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. ‘ചോപ്പ്’ എന്ന സിനിമയ്ക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി.

മൻസൂറിന്റെ കൊലപാതകം; കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സിപിഐഎം പ്രാദേശിക പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ആസൂത്രിതമായ കലാപം; പാനൂരിൽ അക്രമം നടന്ന സ്ഥലത്ത് സന്ദർശനം നടത്തി ജയരാജന്മാർ

പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും. ഇന്ന് രാവിലെയാണ് ഇരുവരും സ്ഥലത്തെത്തിയത്.

പാനൂരിലെ അക്രമ സംഭവം; മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത പത്ത് ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്.

കണ്ണൂരിലെ കൊലപാതകം; അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് കസ്റ്റഡിയിലുള്ള പ്രതി

കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി.

Story Highlights: News round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top