Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-08-2021)

August 24, 2021
Google News 1 minute Read
august 24 top news

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേര്‍ന്നു

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന്‍ പങ്കെടുത്തു.

കോവിഷീൽഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസം; കാരണമെന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്സീൻ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിർദേശം.

ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ജാമ്യം

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് മുന്‍ ഡിജിപി കൂടിയായ സിബി മാത്യൂസ്.sibi mathews isro

‘കേന്ദ്ര സർക്കാർ പേര് വെട്ടിയാൽ ചരിത്രത്തിൽ നിന്ന് ഇല്ലാതാവില്ല’; മലബാർ കലാപ വിവാദത്തിൽ എ വിജയരാഘവൻ

മലബാർ കലാപ വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഖവൻ. ചരിത്രത്തെ വർ​ഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് അസ്വാരാസ്യം ഉണ്ടാക്കുന്ന മലബാർ കലാപം സ്വതന്ത്ര സമരങ്ങളുടെ ഭാഗമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.

കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം

കോണ്‍ഗ്രസിലെ പുനഃസംഘടനാ തർക്കങ്ങള്‍ സൈബർ ഇടങ്ങളിലേക്ക്. കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്‍റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാർട്ടിയില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യം. ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ്.

Story Highlights : august 24 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here