കണ്ണൂർ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം എംവി ജയരാജൻ

കണ്ണൂർ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. കക്കാട് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. 3970 ബ്രാഞ്ചുകളാണ് ജില്ലയിൽ ആകെ ഉള്ളത്.
സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവർത്തനം നടത്തും. ഓൺലൈനായി കുടുംബയോഗങ്ങളും സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവർത്തകരെയും ക്ഷണിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.
Read Also : ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരുക്ക്
ഈ മാസം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കും. 225 ലോക്കൽ കമ്മറ്റികളാണ് ജില്ലയിൽ സിപിഐഎമ്മിന് കീഴിലുള്ളത്.
Story Highlight: kannur cpim branch committee
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!