Advertisement

ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം ആദ്യം പുറംലോകത്തെ അറിയിച്ചത് 24; ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുടുംബം

December 3, 2021
Google News 2 minutes Read
fathima latheef death family seeks justice

രാജ്യമൊട്ടാകെ ചർച്ചചെയ്ത ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം ( fathima latheef death ) ആദ്യം പുറംലോകത്തെ അറിയിച്ചത് 24 ആണ്. 24 ന്റെ വാർത്താ ഇടപെടലിന് പിന്നാലെ അന്തർദേശീയ മാധ്യമങ്ങൾ വരെ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പക്ഷേ ഫാത്തിമയുടെ കുടുംബത്തിന് ഇപ്പോഴും നീതി ലഭ്യമായിട്ടില്ല. ( family seeks justice )

രണ്ടു വർഷങ്ങൾക്കു മുൻപ്, 2019 നവംബർ 9 നാണ് ചെന്നൈ ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന കൊല്ലം സ്വദേശിനിയായ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണത്തിന്റെ രണ്ടാം നാൾ 24 ആ വാർത്ത പുറം ലോകത്തെ അറിയിച്ചു. മൊബൈൽ ഫോണിലെ ഫാത്തിമയുടെ ആത്മഹത്യ കുറിപ്പും, അതിൽ പരാമർശിക്കപ്പെട്ട അധ്യാപകരുടെ പേരുകൾ ഉൾപ്പെടെ പുറത്തെത്തിച്ചു. ഫാത്തിമയുടെ ഉമ്മ വിങ്ങിപ്പൊട്ടി തന്റെ മകളുടെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനെന്ന് ആവർത്തിച്ചു വിളിച്ചു പറഞ്ഞതും ഞങ്ങളുടെ ക്യാമറയ്ക്കുമുന്നിൽ.

പിന്നാലെ കേരള മനസാക്ഷി വാർത്ത ഏറ്റെടുത്തു. പ്രതിഷേധങ്ങളും ചർച്ചകളും ഉയർന്നു. നീതിക്കായി 24 ഒപ്പം തന്നെ നിന്നു. ചർച്ചകളും സമരങ്ങളും കേരളത്തിന് പുറത്തും വ്യാപിച്ചു.

Read Also : ഫാത്തിമാ ലത്തീഫിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

നീതിക്കായി അബ്ദുൽ ലത്തീഫ് പിതാവ് മുട്ടാത്ത വാതിലുകളില്ല. കേരള മുഖ്യമന്ത്രിയെയും, തമിഴ്‌നാട് മുഖ്യമന്ത്രിയും പലകുറി കണ്ടു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ടും അല്ലാതെയും പരാതി ബോധിപ്പിച്ചു. സഹായ വാഗ്ദാനങ്ങളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കൊല്ലം രണ്ടാംകുറ്റിയിലെ വീട്ടിലേക്ക് ഒഴുകിയെത്തി. പക്ഷേ ഈ കുടുംബത്തിന് നീതി ഇപ്പോഴും അകലെയാണ്.

മകൾക്ക് സംഭവിച്ച ദുര്യോഗത്തിന്റെ നീതി മാത്രമല്ല, ഇനി ഒരു ഫാത്തിമ ലത്തീഫ് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് ഈ പിതാവിന്റെ പോരാട്ടത്തിന്റെ ലക്ഷ്യം. ആ പോരാട്ടം വിജയിക്കും വരെയും 24 ഉം കൂടെയുണ്ടാകും.

Story Highlights : fathima latheef death family seeks justice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here