Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (04-03/22)

March 4, 2022
Google News 3 minutes Read

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

പുതിയ സംസ്ഥാന സമിതി തെരഞ്ഞെടുപ്പോടെ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ തയാറാക്കുന്ന പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേർന്നായിരിക്കും സെക്രട്ടറിയെ തെരഞ്ഞെടുക്കുക. കോടിയേരി ബാലകൃഷ്ണൻ തുടരാൻ തന്നെയാണ് എല്ലാ സാധ്യതയും. സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്ന് തന്നെ ഉണ്ടായേക്കും. ( cpim state conference ends today )

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ( indian student shot at ukraine )

‘ഞാൻ നിരപരാധിയാണ്; കേസ് കെട്ടിച്ചമച്ചത്’: വിസ്മയയുടെ ഭർത്താവ് ട്വന്റിഫോറിനോട്

കൊല്ലത്തെ വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതി വ്യക്തമാക്കി. ( im innocent says kiran kumar 24 exclusive )

കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി

സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും

വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. ഡോ കെ എൻ ഗണേശൻ, കെ എസ് സലീഖ, കെ അനിൽ കുമാർ, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അതേസമയം പി ജയരാജനെ വീണ്ടും തഴഞ്ഞു. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്തവണയും പി ജയരാജനില്ല.

യുക്രൈൻ ആണവനിലയത്തിലെ ആക്രമണം; കാരണം തിരക്കി ലോക നേതാക്കൾ

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിച്ച് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. യുക്രൈനിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യമുന്നയിച്ച്. ഇതിനിടെ ഖേഴ്സൺ ടെലിവിഷൻ കേന്ദത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കൻ മേഖലകളിൽ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്സൺ നഗരം റഷ്യൻ സേന കൈയടക്കി.

തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് ; വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തട്ടിപ്പിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പങ്കെന്നാണ് പൊലീസ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് വിശദീകരിച്ചു. കോർപ്പറേഷനിലെ സീനിയർ ക്ലർക്ക് രാഹുൽ ഉൾപ്പെടെ 11 പേരാണ് പ്രതികൾ.

മധുര ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐഎമ്മിന്

തമിഴ്‌നാട്‌ മധുര കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐഎമ്മിന്‌. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടാതെ രണ്ട്‌ നഗരസഭാ ചെയർമാൻ, മൂന്ന്‌ വൈസ്‌ ചെയർമാൻ, മൂന്ന്‌ റൂറൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്, ആറ്‌ വൈസ്‌ പ്രസിഡന്‍റ് സ്ഥാനങ്ങളും സിപിഐഎമ്മിനാണ്. ആദ്യമായാണ് മധുര കോര്‍പറേഷനിലെ സുപ്രധാന സ്ഥാനം സിപിഐഎമ്മിന് ലഭിച്ചത്. ടി നാഗരാജനെയാണ് സിപിഐഎം ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്.

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട, വിമാനത്താവളത്തിൽ തടഞ്ഞു

യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചു.

ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ’; റഷ്യയെ തടയണമെന്ന് യുക്രൈൻ

ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് യുക്രൈൻ പ്രസിഡന്റ്. വിനാശം വിതയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് വ്‌ളാദിമിർ സെലൻസ്‌കി കുറ്റപ്പെടുത്തി. ആണവനിലയത്തിന് നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ ദൃശ്യവും യുക്രൈൻ പുറത്തുവിട്ടു. ( world should stop russia says zelensky )

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here