ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അപർണ്ണ ബാലമുരളിക്കും, ബിജു മേനോനും അന്തിമ പട്ടികയിലെന്നു സൂചന. വൈകിട്ട് 4ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. ( national film award declaration today )
നോമിനേഷൻ വിവരങ്ങൾ ഉൾപ്പെടെ അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്.
മികച്ച സിനിമ, ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ അവസാന ഘട്ടം വരെ ജൂറിക്കിടയിൽ തർക്കം നിലനിന്നിരുന്നു. താനാജി, സുററയ് പോട്രൂ എന്നീ സിനിമകൾ അവസാന പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിനു, അജയ് ദേവ് ഗൺ,സുററയ് പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് സൂര്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
തമിഴ് ചിത്രം സുററയ് പൊട്ര് ലെ പ്രകടനത്തിനു അപർണ ബാലമുരളി മികച്ച നടിയായും,അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മികച്ച നാടനായും അവസാന പട്ടികയിൽ ഉണ്ട് എന്നാണ് സൂചന.
മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. മികച്ച മലയാള ചിത്രം മായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തതായാണ് മറ്റൊരു സൂചന.
വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ,ജയസൂര്യയും, ട്രാൻസ്, മാലിക് എന്നിവയിലൂടെ ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ചവച്ചു എന്നാണ് ജൂറി അംഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
Story Highlights: national film award declaration today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here