Telangana: കെ.ചന്ദ്രശേഖര റാവുവിന് വെല്ലുവിളിയുമായി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ്.ശർമിള

ദേശീയ രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്ന കെ.ചന്ദ്രശേഖര റാവുവിന് വെല്ലുവിളയുമായി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകൾ വൈ.എസ്.ശർമിള. തെലങ്കാന സർക്കാരിനെതിരെ വൈ.എസ്.ശർമിള സിബിഐക്ക് പരാതി നൽകി. കെ.സി.ആർ രാജിവക്കണമെന്നും, തെലങ്കാനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും വൈ.എസ്.ശർമിള ആവശ്യപ്പെട്ടു ( YS Sharmila alleges corruption in Kaleshwaram project ).
കലേശ്വരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്, തെലങ്കാന സർക്കാരിനെതിരെ ആരോപണവുമായി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷയുമായ വൈ.എസ്.ശർമിള രംഗത്ത് വന്നത്.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും, ഒരു സ്‌കൂട്ടർ മാത്രം ഉണ്ടായിരുന്ന കെ ചന്ദ്രശേഖര റാവു ഇന്ന് രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരൻ ആണെന്നും വൈ.എസ്.ശർമിള ആരോപിച്ചു. ബിജെപി നേതാക്കൾ കെസിആറിനെ സഹായിക്കുന്നുവെന്നും. വിഷയത്തിൽ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും ശർമിള വ്യക്തമാക്കി.
ഒരു ബദൽ ഇല്ലാത്തതാണ് തെലങ്കാനയിൽ കെസിആർ വീണ്ടും അധികാരത്തിൽ വരാൻ കാരണം. ബദൽ ആകാനാണ് YSRTP രൂപീകരിച്ചത്. തന്റെ പാർട്ടിക്ക് സഹോദരൻ ജഗൻ മോഹൻ റെഡ്ഢിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്നും ആരുമായും സഖ്യം ഇല്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നും വൈ.എസ്.ശർമിള പറഞ്ഞു.
Story Highlights: Telangana: YS Sharmila alleges corruption in Kaleshwaram project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here