ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. മുഖ്യ പ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ചു.
സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പീഡനമെന്ന് സൂചന. പ്രണയം നടിച്ച് യുവാവ് പീഡിപ്പിച്ച യുവതിയാണ് പ്രസവിച്ചത്. സിപിഐഎം ഓഫീസില്‍ വച്ചായിരുന്നു പീഡനം. സംഭവത്തില്‍ മങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വിദേശത്ത് മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് ശ്രീലങ്കക്കാരിയുടെ മൃതദേഹം
വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ചു. സൗദിയില്‍ മരിച്ച കോന്നി സ്വദേശി കുമ്മണ്ണൂര്‍ റഫീഖിന്റെ മൃതദേഹമാണ് മാറി നാട്ടിലെത്തിച്ചത്. റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ സ്വദേശിയുടെ മൃതദേഹമാണ് നാട്ടിലെത്തിയത്.
മോദി വാരാണസിയില്‍ തന്നെ; പട്ടികയില്‍ ഇല്ലാതെ പത്തനംതിട്ട
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 182 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും.
ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാവും
മുന്‍ ഡിജിപി ജേക്കബ് തോമസ് ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കും. ചാലക്കുടിയില്‍ ട്വന്റി-20സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ഒന്നരവര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണിപ്പോള്‍ ജേക്കബ് തോമസ് മത്സരിക്കാനിറങ്ങുന്നത്. ട്വന്റി 20യുമായി ഇത് സംബന്ധിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി
നീരവ് മോദിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച കാര്യം ബ്രിട്ടിഷ് അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here