Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (04/06/2019)

June 4, 2019
Google News 0 minutes Read

നിപ വ്യാജപ്രചാരണം: മൂന്ന് പേർക്കെതിരെ കേസ്

നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത്.

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി; പനി കുറഞ്ഞതായി മെഡിക്കൽ ബുള്ളറ്റിൻ

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതി. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. യുവാവ് ചികിത്സയിലുള്ള ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.

നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരും; ഐസൊലേഷൻ വാർഡിൽ അഞ്ച് പേരെന്ന് ആരോഗ്യമന്ത്രി

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച യുവാവിന് ചികിത്സ തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ യുവാവ് രോഗ വിമുക്തനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിപ: 311 പേർ നിരീക്ഷണത്തിൽ

കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. പനി ബാധിച്ച കാലയളവിൽ രോഗിയുമായി അടുത്തിടപഴകിയ 311 പേർ നിരീക്ഷണത്തിലാണ്. ഇവരോട് വീട്ടിൽ തന്നെ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

ഒന്നിച്ച് നിന്ന് ഇത്തവണയും കേരളം നിപയെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിപ സ്ഥിരീകരിച്ചു എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദേശങ്ങൾ നൽകും.

ബാലഭാസ്‌ക്കറിന്റെ മരണം; വാഹനമോടിച്ചിരുന്നത് ഡ്രൈവർ തന്നെ; നിർണ്ണായക സാക്ഷി മൊഴി പുറത്ത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായക സാക്ഷി മൊഴി പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ തന്നെയായിരുന്നുവെന്നാണ് സാക്ഷി മൊഴി. ബാലഭാസ്‌ക്കർ പിൻസീറ്റിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും മകളും പിൻസീറ്റിലായിരുന്നു. ക്രൈം ബ്രാഞ്ചിനാണ് മൊഴി നൽകിയിരിക്കുന്നത്.

നിപ: യുഎൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

നിപ വൈറസ് പടരുന്നതിനെക്കുറിച്ച് പഠിക്കാൻ യു എൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർധൻ ഉറപ്പു നൽകിയതായി കേരളത്തിലെ കോൺഗ്രസ് എം പി മാർ.

അഴിമതിക്കെതിരെ പ്രതികരിച്ചത് ചൊടിപ്പിച്ചു; തന്നെ കൊല്ലാൻ ശ്രമിച്ചത് എ എൻ ഷംസീറെന്ന് സിഒടി നസീർ

സിപിഐഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെതിരെ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ. തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഷംസീറാണ്.

പെരിന്തൽമണ്ണയിൽ പനി ബാധിച്ച് യുവതി മരിച്ചു; നിപയല്ലെന്ന് പ്രാഥമിക നിഗമനം

മലപ്പുറം പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുർണൂൽ സ്വദേശിനി സബീന പർവിൻ (35) ആണ് ്‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പാലാരിവട്ടം മേൽപ്പാലം ക്രമക്കേട്; ആർബിഡിസികെ, കിറ്റ്‌കോ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കിറ്റ്‌കോ ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയുമടക്കം അഞ്ച് പ്രതികൾ. ആർബിഡിസികെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here