ഇന്നത്തെ പ്രധാന വാർത്തകൾ(25-09-2019)

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ
ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്ന സാഹചര്യത്തിലാണ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണർ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നത്.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ. ഓപ്പറേഷൻ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ
അരൂരിൽ പൂതന പരാമർശം തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം
മന്ത്രി ജി സുധാകരന്റെ പൂതന പരാമർശം അരൂരിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. പാർട്ടിയിൽ പൊട്ടിത്തെറികളുടെ സൂചന നൽകി, പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ജി സുധാകരൻ രംഗത്തെത്തി.
അരൂരിൽ പൂതന പരാമർശം തിരിച്ചടിയായി; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം
ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: സുകുമാരൻ നായർ
എൻഎസ്എസിന്റെ ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും എന്ന് സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വട്ടിയൂർകാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചെന്നും ആയിരുന്നു വിശദീകരണം.
വാളയാർ കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു
വാളയാർ കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തിലാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി.
സൗമിനി ജെയ്നിനെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റും
കൊച്ചി മേയർ സൗമിനി ജെയ്‌നിനെ തൽസ്ഥാനത്ത് നിന്ന് മാറ്റും. ഇക്കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായി. മുതർന്ന നേതാക്കൾ നാളെ കൊച്ചിയിൽ യോഗം ചേരും. എന്നാൽ സമ്മർദത്തിന് വഴങ്ങി താൻ മേയർ സ്ഥാനം ഒഴിയില്ലെന്ന് സൗമിനി ജെയ്ൻ പറഞ്ഞു.
കൂടത്തായി കൊലപാതകം; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെടുത്തത് സയനൈഡെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്.
കൂടത്തായി കൊലപാതകം; ജോളിയുടെ കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെടുത്തത് സയനൈഡെന്ന് സ്ഥിരീകരിച്ച് പൊലീസ്
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയത് അന്വേഷിക്കണമെന്ന് വിജിലൻസ്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിൽ. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here