Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(10-11-2019)

November 10, 2019
Google News 4 minutes Read

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമനുഷ്ടിച്ചിരുന്നു. ഇന്ത്യയുടെ 10 ആമത് തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു അദ്ദേഹം.

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു

 

അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി

അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്. ശബരിമല കേസിൽ കടുത്ത നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഢ് അയോദ്ധ്യ കേസിൽ സ്വീകരിച്ച നിലപാട് നിർണായകമാണെന്നും കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ.കുമാർ വ്യക്തമാക്കി.

അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി

അംഗബലമില്ല; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കില്ല

ആവശ്യമായ അംഗബലമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലന്ന നിലപാടുമായി ബിജെപി. കാവൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഗവർണറെ ഇക്കാര്യം അറിയിച്ചു.

അംഗബലമില്ല; മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കില്ല

ജംബോ കമ്മിറ്റിയെന്ന ആക്ഷേപം: കെപിസിസി ഘട്ടം ഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കും

ജംബോ കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന ആക്ഷേപം മറികടക്കാന്‍ ഘട്ടംഘട്ടമായി ഭാരവാഹികളുടെ പട്ടിക പുറത്തു വിടാനൊരുങ്ങി കെപിസിസി. വര്‍ക്കിംഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി എന്നിവരെ ആദ്യം പ്രഖ്യാപിക്കും.

ജംബോ കമ്മിറ്റിയെന്ന ആക്ഷേപം: കെപിസിസി ഘട്ടം ഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കും

‘കിഫ്ബിയിലെ ഉദ്യോഗസ്ഥർ ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെ’; ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിച്ചു.

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പ്രതിസന്ധിയിൽ. അന്വേഷണത്തിന് മുൻകൂർ അനുമതി തേടി വിജിലൻസ് നൽകിയ കത്തിൽ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തില്ല. ഇതോടെ വികെ ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യൽ അടക്കമുള്ള വിശദമായ അന്വേഷണം നടത്താൻ ഇതുവരെ വിജിലൻസിന് കഴിഞ്ഞിട്ടില്ല.

കൊച്ചിയിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം; കലൂർ, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് സംഘത്തിന്റെ പ്രവർത്തനം

കൊച്ചി നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ സജീവമാവുന്നു. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കൽ പോലീസിന്റേയും സഹായത്തോടെയാണ്
മസാജ് പാർലർ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. മസാജിങ്ങിനായി പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെ എത്തിക്കുന്നത് കോളേജുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും…24 അന്വേഷണം

കൊച്ചിയിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം; കലൂർ, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് സംഘത്തിന്റെ പ്രവർത്തനം

പ്രവാചക പിറവിയുടെ ഓർമപുതുക്കി ഇന്ന് നബിദിനം

ഇന്ന് നബിദിനം. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവാചക പിറവിയുടെ ഓർമപുതുക്കി ഇന്ന് നബിദിനം

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here