ഇന്നത്തെ പ്രധാന വാർത്തകൾ (23-11-2019)

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം; ത്രികക്ഷി സഖ്യത്തിന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും
മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. രാവിലെ 11.30 നാണ് ഹർജി പരിഗണിക്കുക. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിംകോടതിയെ സമീപിച്ചത്.
എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കണം : മന്ത്രി എസി മൊയ്തീൻ
എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് മന്ത്രി എസി മൊയ്തീൻ. പഞ്ചായത്തുകൾക്കാണ് തദ്ദേശമന്ത്രി എസി മൊയ്തീൻ ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. അറ്റകുറ്റപ്പണിക്ക് പണം തടസ്സമാകില്ലെന്ന് മന്ത്രി എസി മൊയ്തീൻ.
ഷഹ്‌ല ഷെറിന്റെ മരണം; ആന്റിവെനം ഇല്ലെന്ന ഡോക്ടറുടെ വാദം തള്ളി ഡിഎംഒ
ഷഹല ഷെറിൻ ചികിത്സ വൈകിപ്പിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി ഡോക്ടറുടെ പ്രതകരണത്തെ തളളി ജില്ല മെഡിക്കൽ ഓഫീസർ ട്വന്റി ഫോറിനോട്.താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ പ്രസ്ഥാവന തെറ്റ്. ആന്റി വെനം ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടായിരുന്നു. കുട്ടിക്ക് നേരത്തെ ആന്റി വെനം നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനായേനെയെന്നും ഡിഎംഓ എംജി രേണുക ട്വന്റി ഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം.
തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ വിളയാട്ടം: ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരന് ക്രൂരമർദനം
തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ വിളയാട്ടം. ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമർദനം. നീരജിന്റെ കൈകാലുകൾ തല്ലിയൊടിച്ചു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളിൽ രക്തസ്രാവമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
അജിത് പവാർ വഞ്ചകൻ; കേസ് ഭയന്നാകാം നീക്കം; ആരോപണവുമായി ശിവസേന
അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ് ശിവസേന പ്രതികരണം. ശരത് പവാർ തീരുമാനത്തിന്റെ ഭാഗമല്ലെന്നും സേന. എൻഫോഴ്‌സ്‌മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാറിന്റെ നീക്കമെന്നും ആരോപണം.
മഹാരാഷ്ട്രയിൽ നാടകീയ നീക്കം; ബിജെപി സർക്കാർ അധികാരത്തിൽ
മഹാരാഷ്ട്ര അധികാര വടംവലിയിൽ ജയിച്ച് ബിജെപി. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി- എൻസിപി സർക്കാർ അധികാരത്തിലേറി.
സി രവീന്ദ്രനാഥും വിഎസ് സുനിൽകുമാറും ഷഹ്ല ഷെറിന്റെ വീട് സന്ദർശിച്ചു
സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്റെ വീട് മന്ത്രിമാരായ സി രവീന്ദ്രനാഥും വിഎസ് സുനില്‍കുമാറും സന്ദര്‍ശിച്ചു. എംഎല്‍എ മാരായ സികെ ശശീന്ദ്രനും ഐസി ബാലകൃഷ്ണനും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
today head lines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here