ഇന്നത്തെ പ്രധാനവാർത്തകൾ (25/11/2019)

അംഗബലം കാട്ടി ത്രികക്ഷി സഖ്യം; ഗ്രാൻഡ് ഹയാത്തിൽ എംഎൽഎമാരെ അണിനിരത്തി
മഹാരാഷ്ട്രയിൽ എൻസിപി കോൺഗ്രസ്, ശിവസേന പാർട്ടി എംഎൽഎമാരുടെ ശക്തി പ്രകടനം. ഞങ്ങൾ 162 എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു എംഎൽഎമാർ മുംബൈയിലെ ഹയാത് ഹോട്ടലിൽ എത്തിയത്. ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ശരത് പവാറും ഗവർണർ ഇതെല്ലാം കാണുമെന്നു പ്രതീക്ഷിക്കുകയാണെന്ന് ശിവസേനയും പ്രതികരിച്ചു.
വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്
വിദർഭ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. കേസിൽ അജിത്തിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിലാണ് ആന്റികറപ്ഷൻ ബ്യൂറോ കേസ് എഴുതിത്തള്ളിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വാദം പൂര്‍ത്തിയായി; ഹര്‍ജികളില്‍ വിധി നാളെ
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ വാദം കേൾക്കൽ സുപ്രിംകോടതി പൂർത്തിയാക്കി. നാളെ രാവിലെ 10.30 ന് അന്തിമ തീരുമാനം അറിയിക്കും.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം
ത്രികക്ഷി സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്ന് കപിൽ സിബൽ സുപ്രിംകോടതിയിൽ. അജിത് പവാർ എൻസിപി പദവികളിൽ ഇല്ലെന്നും അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. ഗവർണറുടെ നടപടികളിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു.
അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി
അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ കൂടി ഡൽഹിയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എൻസിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്.
സംസ്ഥാന വോളിബോൾ താരം ജെ. എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു
സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച് കെഎസ്ആർടിസി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വയനാട്ടിൽ വീണ്ടും സദാചാര ഗൂണ്ടായിസം; യുവാവിനെ നഗ്നനാക്കി മർദിച്ചു
വയനാട്ടിൽ വീണ്ടും സദാചാര ഗൂണ്ടായിസം. ബത്തേരി സ്വദേശിയായ യുവാവിന ക്രൂരമായി മർദിച്ചു. സ്ത്രീകൾ ഉൾപ്പടെ പത്ത് പേർ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ ഇടത് കൈ ആൾക്കൂട്ടം തല്ലിയൊടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here