ഇന്നത്തെ പ്രധാന വാർത്തകൾ (08-12-2019)
വാർത്തയുടെ ലോകത്തേക്ക് ട്വന്റിഫോർ മിഴി തുറന്നിട്ട് ഇന്ന് ഒരു വർഷം
വാർത്തയുടെ തത്സമയ സ്പന്ദനവുമായി ട്വന്റിഫോർ മിഴി തുറന്നിട്ട് ഇന്ന് ഒരു വർഷം. നേരിന്റെ, നിലപാടിന്റെ, 365 ദിവസങ്ങൾ… ഒരു വയസ് തികയുന്ന ഈ വേളയിൽ പ്രേക്ഷകർക്ക് നിരവധി സർപ്രൈസുകളാണ് ട്വന്റിഫോർ ഒരുക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത; ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം
ഉത്തർപ്രദേശിൽ യുവതിക്ക് നേരെ വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്ക് നേരെ പ്രതികൾ ആസിഡ് ആക്രമണം നടത്തി.
കൊല്ലത്ത് പതിനൊന്നുകാരി പീഡനത്തിനിരയായി; 61 കാരൻ അറസ്റ്റിൽ
കൊല്ലത്ത് വീണ്ടും പീഡനം. പതിനൊന്നുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ അറുപതുകാരനെ അറസ്റ്റ് ചെയ്തു.
ഡൽഹി തീപിടിത്തം; കെട്ടിട ഉടമ അറസ്റ്റിൽ
ഡൽഹിയിൽ 43 പേരുടെ മരണത്തിന് കാരണമായ തീപിടിത്തത്തിൽ അറസ്റ്റ്. കെട്ടിട ഉടമയായ റെഹാനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
‘ബലാത്സംഗം-പോക്‌സോ കേസുകൾ അതിവേഗം പൂർത്തിയാക്കണം’: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ബലാത്സംഗം-പോക്‌സോ കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന്
കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തയക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
പൊലീസ് സ്ത്രീകളുടെ വിശ്വാസം നേടണമെന്ന് പ്രധാനമന്ത്രി
പൊലീസിന്റെ പ്രതിച്ഛായ നന്നാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ വിശ്വാസമാർജിക്കാൻ പൊലീസിന് കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി
കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി വേഗത്തിൽ ലഭ്യമാകില്ലായിരിക്കാം. എന്താൽ അനന്തമായി നീളരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കാര്യവട്ടത്ത് ഇന്ത്യക്ക് തോൽവി
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20യിൽ വെസ്റ്റിൻഡീസിന് ജയം. 171 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് വിജയം കണ്ടു. ഇതോടെ മൂന്ന് ട്വന്റി-20 അടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു
കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗർ സ്വദേശി റഷീദ് (30) ആണ് മരിച്ചത്. പുളളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം
നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
കോഴിക്കോട് വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ഇന്ദിരാ നഗർ സ്വദേശി ലിപിൻ മാത്യുവാണ് അറസ്റ്റിലായത്.
മരട് ഫ്‌ളാറ്റ്; സിപിഐഎം നേതാവിനെതിരെ അന്വേഷണം
മരട് ഫ്‌ളാറ്റ് നിർമാണക്കേസ് സിപിഐഎം നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ച്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎ ദേവസിയുടെ പങ്ക് അന്വേഷിക്കും. ഉടൻ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
Story Highlights- News Round up, Today’s Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here