Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-01-2020)

January 20, 2020
Google News 1 minute Read

മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി

ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റ് ട്രാൻസ്‌ഫോമറിലാണ് പൊട്ടിത്തെറി നടന്നത്. നിലയത്തിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ് സൂചന.

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ; പ്രതിപക്ഷ നേതാവ് പ്രതികളുടെ വീടുകൾ സന്ദർശിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ. മുന്നണിതലത്തിൽ ഇടപെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ പറഞ്ഞു. പ്രതികളുടെ വീട് സന്ദർശിച്ചതിന് ശേഷമാണ് മുനീർ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ യുഎപിഎ ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. മുന്നണിയിലെ എല്ലാ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷം കൂടുതൽ തീരുമാനങ്ങളുണ്ടാകും.

‘ലവ് ജിഹാദ് മതപരമായ പ്രശ്‌നമല്ല, സമൂഹത്തെ ബാധിക്കുന്ന വിഷയം’; വിശദീകരണക്കുറിപ്പുമായി സീറോ മലബാർ സഭ

പൗരത്വനിയമ ഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളിൽ വിശദീകരണവുമായി സീറോ മലബാർ സഭ. വിഷയങ്ങളിൽ സിനഡിന്റെ നിലപാട് വിവാദമായതിന് പിന്നാലെയാണ് സഭ വിശദീകരണക്കുറിപ്പിറക്കിയത്. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചർച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതി: സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് ശരിയല്ലെന്നും ചട്ടലംഘനങ്ങള്‍ നടത്തിയിട്ട് എന്ത് വിശദീകരണം നല്‍കിയാലും താന്‍ തൃപ്തനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എന്‍പിആറിന് പിന്നിലെ അപകടം തിരിച്ചറിയണം: സംസ്ഥാനങ്ങളോട് മമതാ ബാനര്‍ജി

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കാനൊരുങ്ങുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുന്‍പ് അതിനെപ്പറ്റി പഠിക്കണമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്.

നിർഭയ കേസ്: പവൻ കുമാറിന്റെ ഹർജി തള്ളി; ഈ വാദത്തിന് അവസാനമില്ലേയെന്ന് കോടതി

നിർഭയ കേസിൽ പ്രതി പവൻ കുമാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. സംഭവസമയത്ത് പ്രായപൂർത്തിയായില്ലെന്ന പവൻകുമാറിന്റെ വാദം നേരത്തെ പരിഗണിച്ചു തള്ളിയതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

‘സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത് സംശയദുരീകരണത്തിന്’; ഗവർണർക്ക് സർക്കാരിന്റെ മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം ചോദിച്ചഗവർണർക്ക്സർക്കാർ മറുപടി നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തിയാണ്വിശദീകരണം നൽകിയത്. ഗവർണറെ മനഃപൂർവം അവഗണിച്ചതല്ലെന്നും
റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.

എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

എൻഐഎ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.

ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും കേരളത്തിൽ നടപ്പാക്കില്ല

ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സെൻസസുമായി സഹകരിക്കാനും തീരുമാനിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടറെ അറിയിക്കും. അതേസമയം, തദ്ദേശ വാർഡ് വിഭജന കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷം; ഗവര്‍ണര്‍ തേടിയ വിശദീകരണത്തിന് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കിയേക്കും

പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഗവർണർ സർക്കാർ പോര് രൂക്ഷം. ഇരുകൂട്ടരും വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ്. അതേസമയം ഗവർണർ തേടിയ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

എന്‍ഐഎ ഭേദഗതി: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

എൻഐഎ ഭേദഗതിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.

‘സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് സംശയദുരീകരണത്തിന്’; ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം ചോദിച്ചഗവർണർക്ക്സർക്കാർ മറുപടി നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തിയാണ്വിശദീകരണം നൽകിയത്. ഗവർണറെ മനഃപൂർവം അവഗണിച്ചതല്ലെന്നും
റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.

നിര്‍ഭയ കേസ്: പവന്‍ കുമാറിന്റെ ഹര്‍ജി തള്ളി; ഈ വാദത്തിന് അവസാനമില്ലേയെന്ന് കോടതി

നിർഭയ കേസിൽ പ്രതി പവൻ കുമാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. സംഭവസമയത്ത് പ്രായപൂർത്തിയായില്ലെന്ന പവൻകുമാറിന്റെ വാദം നേരത്തെ പരിഗണിച്ചു തള്ളിയതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

എന്‍പിആറിന് പിന്നിലെ അപകടം തിരിച്ചറിയണം: സംസ്ഥാനങ്ങളോട് മമതാ ബാനര്‍ജി

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കാനൊരുങ്ങുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുന്‍പ് അതിനെപ്പറ്റി പഠിക്കണമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതി: സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് ശരിയല്ലെന്നും ചട്ടലംഘനങ്ങള്‍ നടത്തിയിട്ട് എന്ത് വിശദീകരണം നല്‍കിയാലും താന്‍ തൃപ്തനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണസംവിധാനം തകര്‍ക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Story Highlights- News Round Up, Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here