ഇന്നത്തെ പ്രധാനവാർത്തകൾ (14/08/2020)

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ

കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ബപ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസർഗോട്ട് ഇന്ന് രണ്ട് പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 

മലപ്പുറം കളക്ടർക്ക് കൊവിഡ്

മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചിരുന്നു.

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു

പ്രകൃതി ദുരന്തം നടന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക.

സ്വർണക്കടത്ത്; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെയ്ഡ്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കസ്റ്റംസ്, എൻഐഎ റെയ്ഡ്.
മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

ആൻമരിയ കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

കാസർഗോഡ് ബളാൽ അരിങ്കല്ലിലെ ആൻമരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ആൽബിൻ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

ആൻമരിയയുടെ കൊലപാതകം; പ്രതി ആൽബിന്റെ കാമുകിയെ സാക്ഷിയാക്കും

കാസർഗോഡ് സ്വദേശിനി ആൻമരിയ കൊല്ലപ്പെട്ട കേസിൽ പ്രതി ആൽബിന്റെ കാമുകിയെ സാക്ഷിയാക്കും.

കെഎസ്എഫ്ഇയിലെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോർത്തിയെന്ന് ആരോപണവുമായി പി ടി തോമസ്

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിലും ഡേറ്റ ചോർത്തിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. ഇടപാടുകാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽപന നടത്തി. ഇതിലൂടെ സർക്കാർ വൻ അഴിമതിക്ക് കളമൊരുക്കി.

ശ്രീചിത്ര ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേറ്റു. പുനർ നിയമനം സ്റ്റേ ചെയ്ത സിഎടി നടപടി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ആശാ കിഷോർ ശ്രീ ചിത്രയുടെ തലപ്പത്ത് തിരിച്ചെത്തിയത്.

ലൈഫ് മിഷൻ കരാറിൽ സർക്കാരിന് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ സർക്കാരിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Story Highlights News round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top