ഇന്നത്തെ പ്രധാനവാർത്തകൾ (17/08/2020)

തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം

തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം. തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്.

കരിപ്പൂർ ദുരന്തം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കരിപ്പൂർ വിമാന അപകടത്തിൽ ഒരു മരണം കൂടി. പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.


വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ലെന്ന് സുപ്രിംകോടതി

കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി. നയപരമായ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്രാഹം കുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസും എൻഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി.

സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് 3 തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Story Highlights News round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top