Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (03-02-22)

February 3, 2022
Google News 1 minute Read
todays headlines

ഗൂഢാലോചന കേസ്; പ്രതികൾ നൽകിയ ഫോണുകൾ കോടതിയിൽ തുറക്കില്ല

ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് ഫോണുകൾ നേരിട്ട് അയക്കുമെന്ന് കോടതി അറിയിച്ചു.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് സഹായം അഭ്യർത്ഥിച്ചു; വെളിപ്പെടുത്തലുമായി എം ശിവശങ്കർ

ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവർ കുറിപ്പോടെയാണ് ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു

വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും.

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന് ദിലീപ്; ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് നിർണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

അലസ ജീവിതപ്രേമി ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീൽ

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് കെ ടി. ജലീൽ. അലസ ജീവിത പ്രേമിയെന്നാണ് ഇപ്പോഴത്തെ പരിഹാസം. സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്നും കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

സിൽവർ ലൈൻ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ

സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ. മുൻഗണനാ സാധ്യതാ പഠനം, ഡി പി ആർ തയാറാക്കൽ എന്നിവയ്ക്കാണ് സർക്കാർ തുക ചെലവഴിച്ചത്.

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പൊലീസിനെ വിമർശിച്ച് കോടതി

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. പൊലീസ് കുറ്റപത്രം സമർപ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണെന്ന് കോടതി കുറ്റപ്പെടുത്തി

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

ലോകായുക്ത നിയമഭേദഗതി; ഗവർണർ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും

ലോകായുക്ത നിയമഭേദഗതില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

ശബരിമല: വിഐപി കളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; കേസ് ഇന്ന് ഹൈക്കോടതിയിൽ

ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വി ഐ പികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി.

Story Highlights : todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here