ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (12-4-22)

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടാൻ അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ അപേക്ഷ നൽകാൻ തീരുമാനം.
ഗവർണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം
ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം നൽകി പിണറായി സർക്കാർ
പിണറായി ബൂർഷ്വകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ
പത്തനംതിട്ടയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്.
ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ നാളെ വിധിക്കും
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ പരിഹാസവുമായി സിഐടിയു. കെഎസ്ഇബിയിലെ പ്രശ്‌നം ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി
ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ്
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ച നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽ
കെ.ജി. സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ഇബി യിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്ടം 14,000 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി
കെഎസ്ഇബി യിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപ
പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം
പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം. വിഷയം വിശദമായി പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി.
ജാർഖണ്ഡിൽ കേബിൾ കാർ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി
ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്‌വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
സിറോ മലബാർ സഭാ ഭൂമിയിടപാട് കേസ്; കർദിനാൾ ഇന്ന് കോടതിയിൽ ഹാജരാകില്ല
സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് വിചാരണ കോടതിയിൽ ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനായിരുന്ന നിർദേശം.
നടിയെ ആക്രമിച്ച കേസ്; വാര്‍ത്ത ചോര്‍ന്നെന്ന പരാതിയില്‍ പ്രോസിക്യൂഷന്‍ ഇന്ന് മറുപടി നല്‍കും
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. രാമൻപിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്.
Story Highlights: todays headlines (12-4-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here