സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനതലത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ( kerala gears up for independence day celebration )
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയർത്തും. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ കെ സുധാകരനും എകെജി സെന്ററിൽ മുതിർന്ന സിപിഐഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും.
Story Highlights: kerala gears up for independence day celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here