Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (1/08/2019)

August 1, 2019
Google News 1 minute Read

നിർദേശങ്ങൾ തള്ളി; വിവാദ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭ പാസാക്കി

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് രാജ്യസഭ പാസാക്കി. മെഡിക്കൽ കൗൺസിലിന് പകരം മെഡിക്കൽ കമ്മീഷൻ രൂപീകരിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. മെഡിക്കൽ കമ്മീഷനിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ഭേദഗതിയോടെയാണ് ബില്ല് പാസാക്കിയത്.

കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ വരെ; പോക്സോ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ലൈംഗീക പീഡനത്തിലൂടെ കുട്ടികൾ കൊല്ലപ്പെടുന്ന കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്സോ ഭേദഗതി ബില്ല് ലോക്സഭാ പാസാക്കി. പതിനാറ് വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തിൽ നിന്ന് ഇരുപത് വർഷമായി ഉയർത്തും.

ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ; സർക്കാർ 25 ലക്ഷം നൽകണമെന്നും സുപ്രീം കോടതി

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട 5 കേസുകളുടെ വിചാരണ ലഖ്നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.

‘എന്റെ പേര് വലിച്ചിഴക്കരുത്’; അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് കോൺഗ്രസ് അധ്യക്ഷയായി തന്റെ പേര് ഉയർന്നു വരുന്നതിൽ വിമുഖത പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന് ‘എന്റെ പേര് വലിച്ചിഴയ്ക്കരുത്’ എന്ന മറുപടിയാണ് ഉറച്ച രീതിയിൽ പ്രിയങ്ക പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുമാറിന്റെ മരണത്തിന് കാരണക്കാരായ മേൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ

കുമാറിന്റെ മരണത്തിന് കാരണക്കാരായ മേൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യയും കുടുംബാംഗങ്ങളും പാലക്കാട് പൊലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് എസ്പി ഉറപ്പു നൽകി എന്ന് കുടുംബാംഗങ്ങൾ.

കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്ക് അനുമതി

തടവിൽ കഴിയുന്ന കുൽദൂഷൺ ജാദവിന് നയതന്ത്ര സഹായത്തിന് പാക്കിസ്ഥാന്റെ അനുമതി. നാളെ കുൽദൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കാണ് അനുമതി നൽകിയിരിക്കുന്നത്.

അമ്പൂരി കൊലപാതകം; യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കൾ എന്നിവ കണ്ടെത്തി

അമ്പൂരി കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കൾ എന്നിവയാണ് അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തത്. യുവതിയുടെ ഫോണിനും ഹാൻഡ് ബാഗിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കേരള സർക്കാറിന്റെ പ്രത്യേക ദൂതനായി എ സമ്പത്തിനെ നിയമിച്ചു

സാമ്പത്തിക പ്രതിസന്ധിക്കിടെ എ സമ്പത്തിനെ മന്ത്രി തുല്യ പദവിയിൽ നിയമിച്ച് സംസ്ഥാന സർക്കാർ. ഡൽഹിയിൽ കേരള സർക്കാറിന്റെ പ്രത്യേക ദൂതനായാണ് നിയമനം. ഇത്തരത്തിലൊരു തസ്തികയും രാഷ്ട്രീയ നിയമനവും ഇതാദ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here